ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റീസ് മൻമോഹനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാൻ അഞ്ചംഗ കൊളീജിയം ശിപാർശ

.ഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റീസ് മൻമോഹനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാൻ ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ കൊളീജിയം ശിപാർശ ചെയ്തു. 2023 സെപ്റ്റംബർ മുതല്‍ ഡല്‍ഹി ഹൈക്കോടതി ആക്‌ടിംഗ് ചീഫ് ജസ്റ്റീസായി സേവനമനുഷ്ഠിച്ചിരുന്നു ജസ്റ്റീസ് മൻമോഹൻ കഴിഞ്ഞ സെപ്റ്റംബറിലാണ് ചീഫ് ജസ്റ്റീസായി നിയമിതനാകുന്നത്.

സുപ്രീംകോടതിയിലും ഡല്‍ഹി ഹൈക്കോടതിയിലും അഭിഭാഷകനായി പ്രാക്‌ടീസ് ചെയ്തു.

1962 ഡിസംബർ 17ന് ജനിച്ച അദ്ദേഹം 1987ല്‍ ഡല്‍ഹിയിലെ കാമ്പസ് ലോ സെന്‍ററില്‍നിന്ന് എല്‍എല്‍ബി പൂർത്തിയാക്കി. ഇതേ വർഷംതന്നെ ബാർ കൗണ്‍സില്‍ ഓഫ് ഡല്‍ഹിയില്‍ അഭിഭാഷകനായി എൻറോള്‍ ചെയ്യുകയും സുപ്രീംകോടതിയിലും ഡല്‍ഹി ഹൈക്കോടതിയിലും അഭിഭാഷകനായി പ്രാക്‌ടീസ് ചെയ്യുകയും ചെയ്തു.

2008 മാർച്ച്‌ 13ന് ഡല്‍ഹി ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി നിയമിതനായി. 34 ജഡ്ജിമാർ വേണ്ട സുപ്രീംകോടതിയില്‍ നിലവില്‍ 32 ജഡ്ജിമാരാണുള്ളത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →