തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍റെ നിലപാട് സർക്കാരും പാർട്ടിയും വേട്ടക്കാർക്കൊപ്പമാണെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്നതാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
പി.പി. ദിവ്യ രഹസ്യങ്ങള്‍ വെളിപ്പെടുത്തുമോയെന്ന ഭയം
പി.പി. ദിവ്യ രഹസ്യങ്ങള്‍ വെളിപ്പെടുത്തുമോയെന്ന ഭയവും വെപ്രാളവുമാണ് ഗോവിന്ദന്. അതുകൊണ്ടാണ് നവീൻ ബാബുവിന്‍റെ വീട്ടിലെത്തി കുടുംബത്തിനൊപ്പമാണെന്ന് പറഞ്ഞതിനു പിന്നാലെ ജയിലില്‍ നിന്നും ഇറങ്ങിയ ദിവ്യയെ സ്വീകരിക്കാൻ ഗോവിന്ദൻ സ്വന്തം ഭാര്യയെ അയച്ചതെന്നു സതീശൻ പറഞ്ഞു