മനുഷ്യന്റെ അമിതമായ ഇടപെടല്‍ മൂലം ഭൂമിയുടെ അച്ചുതണ്ട് ചെരിയുന്നതായി കണ്ടെത്തല്‍

സിയോൾ : ജിയോഫിസിക്കല്‍ റിസർച്ച്‌ ലെറ്റേഴ്‌സില്‍ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച്‌ ഭൂമിയുടെ അച്ചുതണ്ടില്‍ 31.5 ഇഞ്ചിന്റെ ചെരിവ് ഉണ്ടായതായാണ് വിവരം.സിയോള്‍ ദേശീയ സർവകലാശാലയില്‍ കി വിയോണ്‍ സിയോയുടെ നേതൃത്വത്തില്‍ 1993 മുതല്‍ 2010 വരെയുള്ള കാലയളവിൽ നടന്ന പഠനത്തിലാണ് ഭൂമിയില്‍ ഭൂഗർഭജലത്തിന്റെ കുറവ് ഭ്രമണത്തിന്റെ അച്ചുതണ്ടിനോട് ചേർന്ന ഭാഗത്തെ 80 സെന്റീമീറ്റർ കിഴക്കോട്ടേക്ക് നീക്കിയതായി തെളിഞ്ഞത്.

ഭൂഗർഭജലം വലിച്ചെടുക്കുന്നതില്‍ മുന്നിലുള്ള രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്

ഈ സമയത്ത് മനുഷ്യന്റെ അമിതമായ ഭൂഗർഭജല ഉപയോഗം ഭൂമിയില്‍ ആകെയുള്ള ഭൂഗർഭജല അളവില്‍ മാറ്റം വരുത്തി. 2150 ജിഗാടണ്‍ ഭൂഗർഭജലം ഈ സമയത്ത് മനുഷ്യൻ പമ്പ് ചെയ്‌ത് പുറത്തെടുത്തു. ഇത്രയധികം ജലം പുറത്തെടുത്തത് ഭൂമിയില്‍ സമുദ്രനിരപ്പ് 0.24 ഇഞ്ച് കൂടാൻ ഇടയായി. ഇത് ഭൂമിയുടെ അച്ചുതണ്ട് ഭാരവ്യതിയാനത്താല്‍ പ്രതിവർഷം 4.36 സെന്റീമീറ്റർ നീങ്ങാൻ ഇടയായി. മഞ്ഞുപാളികള്‍ ഉരുകുന്ന തിനെക്കാള്‍ ഗൗരവകരമായ പ്രതിഭാസമാണ് ഇത്തരത്തില്‍ അച്ചുതണ്ട് നീങ്ങുന്നത്. ഭൂഗർഭജലം വലിച്ചെടുക്കുന്നതില്‍ മുന്നിലുള്ള രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ് എന്നതാണ് പഠനത്തിലെ കണ്ടെത്തല്‍

സുസ്ഥിരമായ ജലപരിപാലന രീതിയുടെ ആവശ്യകത

പടിഞ്ഞാറൻ വടക്കേ അമേരിക്കയിലും വടക്കുപടിഞ്ഞാറൻ ഇന്ത്യയിലുമാണ് ഇത്തരത്തില്‍ ഭൂഗർഭജലം എടുക്കുന്നതില്‍ മുന്നില്‍.ഭൂമിയിലെ കാലാവസ്ഥയില്‍ ഈ ഭൂഗർഭജല ചൂഷണം കാരണമുള്ള ചെരിവ് വഴി പ്രശ്‌നം ഉണ്ടാകില്ല. എന്നാല്‍ തുടരെ ഇത്തരത്തില്‍ ജലചൂഷണം നടത്തിയാല്‍ ഭാവിയില്‍ അത് പ്രശ്‌നമായേക്കാം. സുസ്ഥിരമായ ജലപരിപാലന രീതിയുടെ ആവശ്യകത ഈ പഠനം വഴി മുന്നോട്ടുവയ്‌ക്കുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →