(യുപി): ഝാൻസിയിലെ മഹാറാണി ലക്ഷ്മിബായി മെഡിക്കല്‍ കോളജില്‍ നവജാതശിശുക്കളുടെ തീവ്രപരിചരണവിഭാഗത്തിലുണ്ടായ തീപിടിത്തത്തെത്തുടർന്ന് മറ്റൊരു വാർഡിലേക്കു മാറ്റിയ രണ്ടു കുട്ടികള്‍കൂടി നവംബർ 24 ന് മരിച്ചു.ഇതോടെ അഗ്നിബാധിയെത്തുടർന്നുള്ള മരണസംഖ്യ 17ആയി ഉയർന്നു.
ഒരു കുട്ടിക്ക് ഹൃദയത്തില്‍ സുഷിരമുണ്ടായിരുന്നതായി ആശുപത്രി അധികൃതർ
മരണമടഞ്ഞ രണ്ടു കുട്ടികള്‍ക്കും 800 ഗ്രാം മാത്രമാണ് ഭാരമാണുണ്ടായിരുന്നതെന്നും ഒരു കുട്ടിക്ക് ഹൃദയത്തില്‍ സുഷിരമുണ്ടായിരുന്നതായും ആശുപത്രി അധികൃതർ അറിയിച്ചു. 2024 നവംബർ 15നാണ് ഝാൻസി മെഡിക്കൽ കോളേജിൽ തീപിടുത്തമുണ്ടായത്. തീപിടിത്തമുണ്ടായ ഉടൻ 10 കുട്ടികള്‍ വെന്തുമരിച്ചിരുന്നു. രക്ഷപ്പെടുത്തിയ 39 കുട്ടികളില്‍ രണ്ടുപേർകൂടിയാണ് 24 ന് മരണത്തിനു കീഴടങ്ങിയത്
