ഇംഫാല്‍: കറുപ്പ് ചെടി കൃഷിചെയ്യുന്നത് കുറ്റകരമാണെന്നും അത്തരക്കാർ കർക്കശ നടപടി നേരിടേണ്ടിവരുമെന്നും മണിപ്പുർ മുഖ്യമന്ത്രി എൻ.ബിരേൻ സിംഗ്. കാംഗ്പോക്പി ജില്ലയില്‍ സായുധരായ കറുപ്പുചെടി കൃഷിക്കാർ പോലീസുകാരെയും വോളന്‍റിയർമാരെയും ആക്രമിച്ചതോടെയാണ് ഉറപ്പുമായി സർക്കാർ രംഗത്തെത്തിയത്.
പോലീസും ലഹരിമാഫിയയും ഒത്തുകളിക്കുകയാണെന്ന് നാട്ടുകാർ
മഖൻ ഗ്രാമത്തില്‍ ജില്ലാഭരണകൂടത്തിന്‍റെ ശക്തമായ ഇടപെടല്‍മൂലം ഒരുപരിധിവരെ കറുപ്പുചെടിയുടെ വ്യാപനം തടഞ്ഞുനിർത്താൻ കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. അതേസമയം, പോലീസും ലഹരിമാഫിയയും സംസ്ഥാനത്ത് ഒത്തുകളിക്കുകയാണെന്ന് നാട്ടുകാർ ആരോപിച്ചു.