കഞ്ചാവ് കടത്തിയ കേസില്‍ യുവതിക്ക് മൂന്നു വർഷം കഠിന തടവും പിഴയും

.തൊടുപുഴ: രണ്ട് കിലോ കഞ്ചാവ് കൈവശം വച്ച്‌ കടത്തിയ കേസില്‍ യുവതിക്ക് മൂന്നു വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ചു. കോട്ടയം കൂരോപ്പട കോത്തലയില്‍ ചൊറിക്കാവുങ്കല്‍ വീട്ടില്‍ ജോമിനി തോമസി( 42 ) നെയാണ് ശിക്ഷിച്ചത്.തൊടുപുഴ എൻ.ഡി.പി.എസ് സ്പെഷ്യല്‍ കോടതി ജഡ്ജ് ഹരികുമാർ കെ.എൻ ശിക്ഷ വിധിച്ചത്. മൂന്ന് വർഷം കഠിന തടവിനും 25000 രൂപ പിഴ അടക്കുന്നതിനും പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം കൂടി കഠിന തടവിനുമാണ് വിധിച്ചത്

യുവതിയെ പിടികൂടിയത് കോട്ടയം എക്‌സൈസ് സംഘം

2018 ഏപ്രില്‍ ഒന്നിന് ചങ്ങനാശ്ശേരി കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡില്‍ നിന്നുമാണ് കോട്ടയം എക്‌സൈസ് സംഘം യുവതിയെ പിടികൂടിയത്. . . കോട്ടയം എക്‌സൈസ് എൻഫോഴ്സ്‌മെന്റ് ആന്റ് ആന്റി നാർക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് എക്‌സൈസ് സർക്കിള്‍ ഇൻസ്‌പെക്ടർ എച്ച്‌.നുറുദ്ദീൻ അന്വേഷണം നടത്തി കുറ്റപത്രം കോടതിയില്‍ സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി എൻ.ഡി.പി.എസ് കോടതി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ബി. രാജേഷ് ഹാജരായി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →