ശരീരം ചിതയില്‍ വയ്ക്കുന്നതിനു മുൻപേ ശ്വാസം തിരിച്ചുകിട്ടി യുവാവ്

ജയ്പുർ: മരിച്ചെന്നു ഡോക്ടർമാർ വിധിയെഴുതിയ യുവാവ് സംസ്കാരച്ചടങ്ങിനു തൊട്ടുമുൻപ് ബോധം വീണ്ടെടുത്തു. രാജസ്ഥാനിലെ ഝൂൻഝൂനു ജില്ലയാണു സംഭവം.ബധിരനും മൂകനുമായ റോഹിതാഷ് കുമാർ (25) എന്ന യുവാവ് ആണ് സംസ്കാര ചടങ്ങിനിടെ ബോധം വീണ്ടെടുത്തത്.

മൂന്നു ഡോക്ടർമാരെ സസ്പെൻഡ് ചെയ്തു

ഝൂൻഝൂനുവിലുള്ള ഒരു ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ കഴിയുകയായിരുന്നു ഇയാള്‍. പിന്നീട് ഇയാളെ ജയ്പുരിലെ ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിക്കുകയും മാർഗമദ്ധ്യേ മരണം സംഭവിക്കുകയായിരുന്നുവെന്നുമാണു ജില്ലാ അശുപത്രി അധികൃതർ പറയുന്നത്. എന്നാല്‍, ശരീരം ചിതയില്‍ വയ്ക്കുന്നതിനു മുൻപേ ശ്വാസം തിരിച്ചുകിട്ടിയ യുവാവിനെ ഉടനടി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.സംഭവത്തെത്തുടർന്ന് മൂന്നു ഡോക്ടർമാരെ സസ്പെൻഡ് ചെയ്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →