ടെല്‍ അവീവ്: ഇറാന്‍ ആണവായുധകേന്ദ്രം ഇസ്രയേല്‍ തകര്‍ത്തു. കഴിഞ്ഞമാസം നടത്തിയ വ്യോമാക്രമണത്തിലാണ് ആണവായുധകേന്ദ്രം തകര്‍ത്തതെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്‍ രഹസ്യമായുണ്ടാക്കിയിരുന്ന ആണവപരീക്ഷണ കേന്ദ്രമാണ് ഇസ്രയേല്‍ 2024 ഒക്ടോബർ 26ന് തകര്‍ത്തത്. പാര്‍ച്ചന്‍ എന്ന മിലിട്ടറി ബേയ്‌സില്‍ ടെലിഗാന്‍-2 എന്ന പേരിലാണ് ആണവകേന്ദ്രം സ്ഥിതിചെയ്തിരുന്നത്.
അന്താരാഷ്‌ട്ര ആണവോര്‍ജ കമ്മിഷനില്‍ നിന്നും മറച്ചുവെച്ച ആണവകേന്ദ്രം
മൂന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥരെയും ഒരു ഇസ്രയേല്‍ ഉദ്യോഗസ്ഥനെയും ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നത്. അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ എത്തുന്ന പശ്ചാത്തലത്തിലാണ് ഇപ്പോള്‍ ആണവായുധ കേന്ദ്രം തകര്‍ത്തെന്നതിന് സ്ഥിരീകരണം യുഎസ് ഉദ്യോഗസ്ഥര്‍ നല്കുന്നത്. നേരത്തെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കരുതന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ആവശ്യപ്പെട്ടിരുന്നു. അന്താരാഷ്‌ട്ര ആണവോര്‍ജ കമ്മിഷനില്‍ നിന്നും മറച്ചുവെച്ചുകൊണ്ടുള്ള ആണവകേന്ദ്രമായതിനാല്‍ ഇവ തകര്‍ത്തതിന് ഇസ്രയേലിനെ ആര്‍ക്കും കുറ്റം പറയാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇറാന്റെ ഡ്രോണ്‍, മിസൈല്‍, വ്യോമ പ്രതിരോധ സംവിധാനങ്ങളെല്ലാം തകര്‍ന്നു.
ആക്രമണത്തില്‍ ഇറാന്റെ ഡ്രോണ്‍, മിസൈല്‍, വ്യോമ പ്രതിരോധ സംവിധാനങ്ങളെല്ലാം തകര്‍ന്നു. ഇറാന്റെ ആണവകേന്ദ്രം സംബന്ധിച്ച് ഇറാനിലെ ചുരുക്കം ചില ഉദ്യോഗസ്ഥര്‍ക്ക് മാത്രമെ അറിയാമായിരുന്നുള്ളുവെന്നാണ് പുറത്തുവരുന്ന വിവരം. പുറമേയ്‌ക്ക് മറ്റ് ആണവകേന്ദ്രങ്ങളില്ലെന്ന് യുഎന്‍ സമിതിക്ക് ഉറപ്പ് നല്കുമ്പോഴും അതീവ രഹസ്യമായിട്ടായിരുന്നു ഇത് പ്രവര്‍ത്തിച്ചിരുന്നത്. ആണവോര്‍ജ്ജം സമാധാനപരമായ ആവശ്യങ്ങള്‍ക്കായി മാത്രമേ ഉപയോഗിക്കൂ എന്നാണ് ഇറാന്‍ നിരവധി തവണ വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ അന്താരാഷ്‌ട്ര ആണവോര്‍ജ്ജ ഏജന്‍സി ഇക്കാര്യം തള്ളിക്കളയുക ആയിരുന്നു. 2003 മുതല്‍ തന്നെ ഇറാന്‍ ആണവായുധങ്ങള്‍ നിര്‍മിക്കുന്നു എന്നാണ് ഇവര്‍ കുറ്റപ്പെടുത്തിയിരുന്നത്. ഇവ നിര്‍ത്താന്‍ അന്നുതന്നെ യുഎന്‍ ആവശ്യപ്പെട്ടിരുന്നു.
ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ തകര്‍ന്ന ആണവായുധകേന്ദ്രത്തിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നെങ്കിലും ഇറാന്‍ ഇക്കാര്യം നിഷേധിക്കുകയായിരുന്നു