ഹൈബ്രിഡ് കഞ്ചാവുമായി മൂന്നുപേർ പിടിയിൽ

നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ഹൈബ്രിഡ് കഞ്ചാവുമായി മൂന്നുപേരെ പിടികൂടി. ഏഴു കോടിയിലേറെ രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവാണ് പിടിച്ചെടുത്തത്. മലപ്പുറം സ്വദേശി ജംഷീർ, എറണാകുളം സ്വദേശി നിസാമുദ്ദീൻ, കോഴിക്കോട് സ്വദേശി മുഹമ്മദ് സക്കീർ എന്നിവരാണ് കസ്റ്റംസിന്‍റെ പിടിയിലായത്.

തായ്ലൻഡില്‍നിന്ന് വന്ന ഇവർ ബാഗില്‍ അതിവിദഗ്ധമായാണ് കഞ്ചാവ് ഒളിപ്പിച്ചത്. കോടതിയില്‍ ഹാജരാക്കിയ മൂവരെയും റിമാൻഡ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →