റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുനമ്പം ജനതയെ നിയമം വഴി സംരക്ഷിക്കുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു.

November 12, 2024 - 5:44 am

ഡല്‍ഹി: വഖഫ് ഭൂമി പ്രശ്നത്തില്‍ മുനമ്പത്തെ ജനങ്ങള്‍ക്ക് വീടുവിട്ട് ഇറങ്ങിപ്പോകേണ്ടി വരില്ലെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു. മുനമ്പം ജനതയെ നിയമം വഴി സംരക്ഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്രസർക്കാർ വളരെ ഗൗരവത്തോടെയാണ് വിഷയം കാണുന്നതെന്നും വഖഫ് നിയമ ഭേദഗതി പാസാകുന്നതോടെ ഇത്തരം പ്രതിസന്ധികള്‍ ഇല്ലാതാകുമെന്നും റിജിജു പറഞ്ഞു. അടുത്ത പാർലിമെന്‍റ് സമ്മേളനത്തില്‍ ബില്ല് പാസാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരള സർക്കാർ വിഷയത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു.

കേരള സർക്കാർ വിഷയത്തില്‍ രാഷ്‌ട്രീയം കളിക്കുകയാണ്. ഒരു വിഭാഗത്തിനെതിരേയുള്ള നീക്കമല്ല ഇതെന്നും നീതി ഉറപ്പാക്കുകയാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നതെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. മുനമ്പം വിഷയവുമായി ബന്ധപ്പെട്ട് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖറും ബിജെപി സംസ്ഥാന സമിതി അംഗവും മൈനോറിറ്റി കോ- ഓർഡിനേറ്ററുമായ അഡ്വ. ഷോണ്‍ ജോർജുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം നവംബർ 11 ന് മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *