ഇടതുപക്ഷ മതനിരപേക്ഷവേദി രൂപവത്കരിക്കണമെന്ന് കടകംപള്ളി സുരേന്ദ്രൻ എം .എല്‍.എ

വർക്കല: രാജ്യത്തെ ഫെഡറല്‍ ഘടന തകർക്കുന്ന നീക്കങ്ങള്‍ക്കെതിരെ ഇടതുപക്ഷ മതനിരപേക്ഷവേദി രൂപവത്കരിക്കണമെന്നും സി.പി.എം നിലപാടുകള്‍ ഇതര രാഷ്ട്രീയ കക്ഷികളില്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണെന്നും കടകംപള്ളി സുരേന്ദ്രൻ എം .എല്‍.
എ . നവംബർ 9ന് സി.പി.എം വർക്കല ഏരിയ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ മുന്നണി രൂപീകരിക്കുന്നതില്‍ നിർണ്ണായക പങ്ക് വഹിക്കാൻ കഴിഞ്ഞു

സി.പി.എം ചെറിയൊരു പാർട്ടിയാണെങ്കിലും ഇന്ത്യ മുന്നണി രൂപീകരിക്കുന്നതില്‍ നിർണ്ണായക പങ്ക് വഹിക്കാൻ കഴിഞ്ഞു. കേന്ദ്രസർക്കാർ നയങ്ങള്‍ക്കെതിരായ ശക്തമായ പോരാട്ടം തുടരണം. അതിനുള്ള കടമ സി.പി.എമ്മിനാണ്. പി.പി ദിവ്യ വിഷയത്തില്‍ മാതൃകാപരമായനിലപാടാണ് പാർട്ടിയും സർക്കാരും സ്വീകരിച്ചതെന്നുംഎന്നാല്‍ മാദ്ധ്യമങ്ങള്‍ പിണറായി വിജയനെയും പാർട്ടിയെയും പ്രതിക്കൂട്ടിലാക്കാൻ ശ്രമിക്കുകയുമാണ് ചെയ്തതെന്നും കടകംപള്ളി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →