ഡോണള്‍ഡ് ട്രംപിനെ അഭിനന്ദിച്ച്‌ റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ

മോസ്കോ: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ ജയത്തിനു ഡോണള്‍ഡ് ട്രംപിനെ അഭിനന്ദിച്ച്‌ റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ.
ട്രംപുമായി ചർച്ചയ്ക്കു തയാറാണെന്നും പുടിൻ അറിയിച്ചു. ആദ്യഭരണത്തില്‍ ട്രംപിനെ എല്ലാവരും വേട്ടയാടുകയായിരുന്നു. തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ വെടിയേറ്റതിനു ശേഷമുള്ള പ്രതികരണം ട്രംപിന്‍റെ ധീരത വ്യക്തമാക്കുന്നതായിരുന്നുവെന്നും പുടിൻ കൂട്ടിച്ചേർത്തു.

ചർച്ചയ്ക്കു തയാറാണെന്നു ട്രംപും ടിവി അഭിമുഖത്തില്‍ പറഞ്ഞിരുന്നു

പുടിനുമായി ചർച്ചയ്ക്കു തയാറാണെന്നു ട്രംപും നവംബർ 7 വ്യാഴാഴ്ച ടിവി അഭിമുഖത്തില്‍ പറഞ്ഞിരുന്നു. വീണ്ടും യുഎസ് പ്രസിഡന്‍റായാല്‍ 24 മണിക്കൂറിനകം യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുമെന്നു ട്രംപ് പ്രചാരണത്തിനിടെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. എങ്ങനെ ഇതു സാധ്യമാക്കും എന്ന് അദ്ദേഹം വിശദീകരിച്ചിട്ടില്ല.

റഷ്യയുടെ ഡിമാൻഡുകളില്‍ മാറ്റമില്ലെന്ന് പുടിന്‍റെ വക്താവ് ദിമിത്രി പെസ്കോവ്

ഇതിനിടെ, ട്രംപുമായി ചർച്ചയ്ക്ക് പുടിൻ തയാറാണെങ്കിലും റഷ്യയുടെ ഡിമാൻഡുകളില്‍ മാറ്റമില്ലെന്ന് പുടിന്‍റെ വക്താവ് ദിമിത്രി പെസ്കോവ് വാർത്താസമ്മേളനത്തില്‍ പറഞ്ഞു. യുക്രെയ്ൻ യുദ്ധത്തിന്‍റെ ലക്ഷ്യങ്ങള്‍ മാറിയതായി പുടിൻ പറഞ്ഞിട്ടില്ലെന്നും പെസ്കോവ് ചൂണ്ടിക്കാട്ടി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →