വോട്ടിംഗ് അവബോധന പരിപാടി : മേഴ്സി കോളേജിലെ വിദ്യാർത്ഥിനികള്‍ ജില്ലാ കളക്ടറുമായി സംവദിച്ചു

.പാലക്കാട്: വോട്ടിംഗ് അവബോധന പരിപാടിയായ സ്വീപ് പ്രവർത്തനങ്ങളുടെ ഭാഗമായി പാലക്കാട്‌ മേഴ്സി കോളേജിലെ വിദ്യാർത്ഥിനികള്‍ ജില്ലാ കളക്ടർ ഡോ.എസ്.ചിത്രയുമായി സംവദിച്ചു. ജില്ലാ തിരഞ്ഞെടുപ്പു വിഭാഗം, സ്വീപ് സെല്‍, മേഴ്സികോളേജ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് നവംബർ 7 നാണ് പരിപാടി സംഘടിപ്പിച്ചത്.

വോട്ട് ചെയ്യാനുള്ള അവകാശം എല്ലാവരും പ്രയോജനപ്പെടുത്തണം

പുതുതലമുറ വളരെ പുരോഗമനപരമായാണ് ചിന്തിക്കുന്നതെന്നും വോട്ട് ചെയ്യാനുള്ള അവകാശം എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും ജില്ലാ കളക്ടർ പറഞ്ഞു. കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ സ്വീപ്‌ നോഡല്‍ ഓഫീസർ റിബിൻ രാജ്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എസ്.സജീദ് എന്നിവരും പങ്കെടുത്തു. തുടർന്ന് വിദ്യാർത്ഥിനകള്‍ക്ക്‌ വോട്ടിംഗ് യന്ത്രം പരിചയപ്പെടുത്തുകയും ചെയ്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →