കോട്ടയം: ജനങ്ങളുടെ കോടതിയില്‍ പരാജയപ്പെട്ടതിന് മറ്റുള്ളവരെക്കൊണ്ട് കേസ് കൊടുപ്പിക്കുകയാണ് ജോസ് കെ മാണി ചെയ്യുന്നതെന്ന് മാണി സി കാപ്പന്‍ എംഎല്‍എ.കുറ്റപ്പെടുത്തി. കെ എം മാണിയുടെ അഭ്യര്‍ത്ഥനപ്രകാരം താന്‍ ചെയ്തതുപോലെ അവശേഷിക്കുന്ന കേസ് കൂടി പിന്‍വലിക്കാന്‍ ജോസ് കെ മാണി തയ്യാറാകണമെന്ന് കാപ്പന്‍ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് വിജയം ചോദ്യംചെയ്ത് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയ സംഭവത്തിൽ കാപ്പന്‍.
മാണിസി കാപ്പൻ പറയുന്നു : “ഞാന്‍ മത്സരിക്കുമ്പോള്‍ എന്നെ അപമാനിച്ച് പത്രം ഇറക്കി. ഇതിനെതിരെ കേസ് കൊടുത്തു. പിന്നീട് കെഎം മാണി അഭ്യര്‍ത്ഥിച്ചപ്പോള്‍ ഞാന്‍ കേസ് പിന്‍വലിച്ചു” . പാല നിയോജകമണ്ഡലത്തിലെ മാണി സി കാപ്പന്റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യംചെയ്ത് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയതിനോട് പ്രതികരിക്കുകയായിരുന്നു കാപ്പന്‍..
15378 വോട്ടിനാണ് ജോസ് കെ മാണിയെ പരാജയപ്പെടുത്തിയത്
സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്ന സി വി ജോണ്‍ ആണ് ഹര്‍ജി നല്‍കിയത്. 2021 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കാപ്പന്‍ ഇടതുമുന്നണിയിലെ ജോസ് കെ മാണിയെ 15378 വോട്ടിനാണ് പരാജയപ്പെടുത്തിയത്. ജോസ് കെ മാണിയെ അപമാനിച്ചുവെന്ന ഒരു കേസ് കൂടി മാണി സി കാപ്പിനെതിരെ നിലവിലുണ്ട്