ഭീകരവാദ വിരുദ്ധ കോണ്‍ഫറൻസ് 2024 , കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഭിസംബോധന ചെയ്യും

ഡല്‍ഹി: ഭീകരവാദത്തിന് തടയിടുന്നതിനും ഭീകരരുടെ വേരുകള്‍ പിഴുതെറിയുന്നതിനും കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2024 നവംബർ 7ന് നടക്കുന്ന ഭീകരവാദ വിരുദ്ധ കോണ്‍ഫറൻസ് 2024 നെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഭിസംബോധന ചെയ്യും.ഡല്‍ഹിയില്‍ നടക്കുന്ന ദ്വിദിന പരിപാടി എൻഐഎയുടെ നേതൃത്വത്തിലാണ് സംഘടിപ്പിക്കുന്നത്.

കോണ്‍ഫറൻസിന്റെ ഭാഗമാകുന്നവർ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴില്‍ ഭീകരവാദത്തിന് തടയിടല്‍, വളർന്നുവരുന്ന സാങ്കേതികവിദ്യകളുമായി ബന്ധപ്പെട്ട അവസരങ്ങളും വെല്ലുവിളികളും, അന്താരാഷ്‌ട്ര നിയമ സഹകരണം എന്നിവയുള്‍പ്പെടെ പ്രധാനപ്പെട്ട വിവിധ വിഷയങ്ങളിലാണ് ദ്വിദിന സമ്മേളനത്തിലെ ചർച്ചകള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ, ഭീകരവാദ വിരുദ്ധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന കേന്ദ്ര ഏജൻസികളില്‍ നിന്നുള്ള ഉദ്യോഗസ്ഥർ, നിയമ വിദഗ്ദർ, ഫോറൻസിക് ഉദ്യോഗസ്ഥർ, സാങ്കേതികവിദ്യ കൈകാര്യം ചെയ്യുന്ന വിദഗ്ധർ തുടങ്ങിയവർ കോണ്‍ഫറൻസിന്റെ ഭാഗമാകും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →