പ്രധാനമന്ത്രി വിദ്യാലക്ഷ്മി പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി

ഡല്‍ഹി: . നവംബർ 6ന് ചേർന്ന കേന്ദ്ര മന്ത്രിസഭ യോഗത്തില്‍ പല സുപ്രധാന തീരുമാനങ്ങളും എടുത്തു. പ്രധാനമന്ത്രി വിദ്യാലക്ഷ്മി പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി ..സ്കീം അനുസരിച്ച്‌ ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ( ക്യൂ എച്ച്‌ ഇ ഐ ) പ്രവേശനം നേടുന്ന ഏതൊരാള്‍ക്കും ട്യൂഷൻ ഫീസിന്റയും കോഴ്സുമായി ബന്ധപ്പെട്ട മറ്റ് ചിലവുകളുടെയും മുഴുവൻ തുകയും വഹിക്കുന്നതിന് ബാങ്കുകള്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ഈട് രഹിത, ജാമ്യ രഹിത വായ്പകള്‍ ലഭിക്കുന്നതിന് അർഹതയുണ്ട്.

വിദ്യാഭ്യാസ വായ്പകള്‍ സുഗമമാക്കുന്ന പദ്ധതിക്ക് 36000 കോടി രൂപ അനുവദിച്ചു.

എൻ ഐ ആർ എഫ് അടിസ്ഥാനമാക്കി 860 ക്യൂ എച്ച്‌ ഇ ഐകളില്‍ പ്രവേശനം നേടുന്ന വിദ്യാർത്ഥികള്‍ക്ക് വിദ്യാഭ്യാസ വായ്പകള്‍ സുഗമമാക്കുന്ന പദ്ധതിക്ക് 36000 കോടി രൂപ അനുവദിച്ചു. ഇത് പ്രതിവർഷം 22 ലക്ഷത്തില്‍ അധികം വിദ്യാർത്ഥികളെ ഉള്‍ക്കൊള്ളും. 7.5 ലക്ഷം വരെയുള്ള വായ്പ തുകയ്ക്ക് 75 ശതമാനം ക്രെഡിറ്റ് ഗ്യാരണ്ടി കേന്ദ്രസർക്കാർ നല്‍കും. പദ്ധതി പ്രകാരം വിദ്യാർത്ഥികള്‍ക്ക് വിദ്യാഭ്യാസ വായപ ലഭ്യമാക്കാൻ ഇത് ബാങ്കുകള്‍ക്ക് പിന്തുണ നല്‍കും. കൂടാതെ 8 ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ള, മറ്റ് സ്കോളർഷിപ്പ് അല്ലെങ്കില്‍ ഇന്ററസ്റ്റ് സബ്‌സ്‌വെൻഷൻ സ്കീമുകള്‍ക്ക് കീഴിലുള്ള ആനുകൂല്യങ്ങള്‍ക്ക് അർഹതയില്ലാത്ത വിദ്യാർത്ഥികള്‍ക്ക് മൊറട്ടോറിയം സമയത്ത് 10 ലക്ഷം രൂപ വരെ വായ്പകള്‍ക്ക് 3 ശതമാനം പലിശ ഇളവും നല്‍കും.

പി എം വിദ്യാലക്ഷ്മി സ്കീമിലേക്ക് അപേക്ഷിക്കുന്നതിനുള്ള നടപടിക്രമം ലളിതവും സുതാര്യവും

പ്രതിവർഷം ഒരു ലക്ഷം വിദ്യാർത്ഥികള്‍ക്ക് പലിശ സബ്സിഡി നല്‍കും. സർക്കാർ സ്ഥാപനങ്ങളില്‍ നിന്നും ടെക്നിക്കല്‍, പ്രൊഫഷണല്‍ കോഴ്സുകള്‍ തിരഞ്ഞെടുത്തിട്ടുള്ള വിദ്യാർത്ഥികള്‍ക്ക് മുൻഗണന. 2024-25 മുതല്‍ 2030-31 വരെയുള്ള 36000 കോടി രൂപ വകയിരുത്തി.
ഈ കാലയളവില്‍, ഏകദേശം 7ലക്ഷം പുതിയ വിദ്യാർത്ഥികള്‍ക്ക് പ്രഖ്യാപനത്തില്‍ പറഞ്ഞിരിക്കുന്നതുപോലെ പലിശനിരക്കിലെ കുറവിൻ്റെ പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പി എം വിദ്യാലക്ഷ്മി സ്കീമിലേക്ക് അപേക്ഷിക്കുന്നതിനുള്ള നടപടിക്രമം ലളിതവും സുതാര്യവും വിദ്യാർത്ഥി സൗഹൃദവുമാണ്. രാജ്യത്തുടനീളമുള്ള യോഗ്യരായ എല്ലാ വിദ്യാർത്ഥികള്‍ക്കും പ്രോഗ്രാം ആക്‌സസ് ചെയ്യാൻ കഴിയുമെന്ന് ഉറപ്പാക്കിക്കൊണ്ട് പി എം വിദ്യാ ലക്ഷ്മി വെബ്‌സൈറ്റ് വഴി അപേക്ഷകള്‍ സമർപ്പിക്കാം.

“ഇതൊരു ലളിതവും സുതാര്യവും വിദ്യാർത്ഥി സൗഹൃദപരവുമായ പ്രക്രിയയാണ്,” പദ്ധതിയുടെ നേട്ടങ്ങള്‍ വിവരിക്കുകയും രാജ്യത്തെ യുവാക്കളുടെ വിദ്യാഭ്യാസ അഭിലാഷങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള സർക്കാരിൻ്റെ പ്രതിബദ്ധത ഉയർത്തിക്കാട്ടുകയും ചെയ്തുകൊണ്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →