അക്ഷരതെറ്റുകള്‍ അടങ്ങിയ മെഡലുകള്‍ വിതരണം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം : കേരളപ്പിറവി ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്ത പൊലീസ് മെഡലില്‍ കൂട്ടത്തോടെ അക്ഷരത്തെറ്റുകള്‍ . പകുതിയോളം പേർക്കും ലഭിച്ചത് അക്ഷരതെറ്റുകള്‍ അടങ്ങിയ മെഡലുകള്‍ ആയിരുന്നു.ഗുരുതരമായ പിഴവ് സംഭവിച്ചിട്ടും അത് കണ്ടെത്താനോ പരിഹരിക്കാനോ മുഖ്യമന്ത്രിയുടെ തന്നെ കീഴിലുള്ള ആഭ്യന്തര വകുപ്പിന് കഴിഞ്ഞില്ല.

മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍’ എന്നതിന് ‘മുഖ്യമന്ത്രയുടെ പോലസ് ‘

മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍’ എന്നതിന് ‘മുഖ്യമന്ത്രയുടെ പോലസ് ‘ എന്നാണ് ആലേഖനം ചെയ്തിരിക്കുന്നത്. തിരുവനന്തപുരത്ത് എസ്.എ.പി ഗ്രൗണ്ടില്‍ നടന്ന ചടങ്ങിലാണ് അക്ഷര തെറ്റുകള്‍ നിറഞ്ഞ മെഡല്‍ വിതരണം നടന്നത്.264 പൊലീസ് ഉദ്യോഗസ്ഥർക്കാണ് മുഖ്യമന്ത്രി മെഡല്‍ സമ്മാനിച്ചത്.

അതേസമയം തൃശൂർ പൂരം കലക്കലില്‍ ഉള്‍പ്പടെ അന്വേഷണം നേരിടുന്നതിനാല്‍ ക്രമസമാധാന ചുമതലയുണ്ടായിരുന്ന ADGP എം.ആർ അജിത് കുമാറിന് മെഡല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും നല്‍കുന്നത് തല്‍ക്കാലത്തേക്ക് തടഞ്ഞുവച്ചിരിക്കുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →