ചൊക്രമുടി കൈയേറ്റം : നവംബർ ആറിന് അവസാനത്തെ ഹിയറിംഗ്

മൂന്നാർ: കൈയേറ്റവും അനധികൃത നിർമ്മാണവും നടന്നതിനെ തുടർന്ന് വിവാദമായ ചൊക്രമുടിയില്‍ ഭൂമി വാങ്ങിയവരുടെ അവസാനത്തെ ഹിയറിംഗ് നവംബർ ആറിന് നടക്കും. ഒക്ടോബർ 28ന് ദേവികുളം സബ് കളക്ടർ ഓഫീസില്‍ നടത്തിയ ഹിയറിംഗില്‍ കുറച്ചുപേരും സ്ഥലമുടമകളുടെ നാല് വക്കീലന്മാരുമാണ് ഹാജരായത്.

പട്ടയ ഫയലുകളിൽ ചില അപാകതകള്‍ കണ്ടെത്തിയിട്ടുള്ളതായി വിവരം

ഹിയറിങ്ങില്‍ പങ്കെടുത്തവർ ഹാജരാക്കിയ ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളിലും പട്ടയ ഫയലുകള്‍ പരിശോധിച്ചതിലും ചില അപാകതകള്‍ കണ്ടെത്തിയിട്ടുള്ളതായാണ് വിവരം. ആദ്യം ഒക്ടോബർ 14ന് നടത്തിയ ഹിയറിംഗില്‍ നോട്ടീസ് ലഭിച്ച സ്ഥലമുടമകളില്‍ 49 പേരില്‍ 44 പേരും ഹാജരായിരുന്നു. എന്നാല്‍, പിന്നീടുള്ള ഹിയറിംഗുകളില്‍ ഉടമകളുടെ എണ്ണം കുറഞ്ഞുവരികയാണുണ്ടായത്.

ചൊക്രമുടിയിലെ പട്ടയങ്ങളും തണ്ടപ്പേരും റദ്ദ് ചെയ്യാൻ റവന്യൂ വകുപ്പിന്റെ നീക്കം

ഇതു തന്നെ സ്ഥലം വാങ്ങിയതിലും പ്രമാണങ്ങള്‍ ചമച്ചതിലും ക്രമക്കേടുകള്‍ ഉണ്ടെന്നുള്ളതിന് തെളിവാണെന്ന് റവന്യൂ ഉദ്യോഗസ്ഥർ പറയുന്നു. 1971ന് മുമ്പ് കൈവശഭൂമിയില്‍ കൃഷി ചെയ്ത് വീട് വീട് വെച്ച്‌ താമസിക്കുന്നവർക്കാണ് 1964ലെ ഭൂപതിവ് ചട്ടപ്രകാരം പട്ടയം നല്‍കുന്നത്. എന്നാല്‍, റെഡ്‌സോണില്‍ ഉള്‍പ്പെട്ട ചൊക്രമുടിയില്‍ പട്ടയം അനുവദിച്ചത് ഈ മാനദണ്ഡം ലംഘിച്ചാണ്. ഇക്കാരണത്താല്‍ ചൊക്രമുടിയിലെ പട്ടയങ്ങളും തണ്ടപ്പേരും റദ്ദ് ചെയ്യാനാണ് റവന്യൂ വകുപ്പിന്റെ നീക്കം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →