ബെയ്ജിങ്: ചൈനയിൽ ജനന നിരക്ക കുറയുന്നു.. ജനനനിരക്കു് കുറഞ്ഞതോടെ 2023 ല്‍ രാജ്യത്തെ 5 ശതമാനത്തോളം കിന്‍റര്‍ ഗാര്‍ട്ടനുകള്‍ അടച്ചുപൂട്ടിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ലോകത്ത് ജനസംഖ്യയില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് ചൈന. .ജനനനിരക്ക് കുറയുന്നതും ജനസംഖ്യ കുറയുന്നതും ഭാവിയിലെ സാമ്പത്തിക വളര്‍ച്ചയെയും ബാധിക്കുമോ എന്ന ആശങ്കയിലാണ് ചൈന ഇപ്പോൾ. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ചൈനയിലെ ജനസംഖ്യയില്‍ കുറവുണ്ടാകുന്നത്.
പല കിന്‍റര്‍ ഗാര്‍ഡനുകളും വയോജന കേന്ദ്രങ്ങളാക്കി മാറ്റി.
2022ല്‍ ചൈനയില്‍ 2,89,200 കിന്‍റര്‍ഗാര്‍ടനുകളാണ് ഉണ്ടായിരുന്നത്. 2023ല്‍ അത് 2,74,400 ആയി കുറഞ്ഞുവെന്നാണ് വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പറയുന്നത്. കുട്ടികള്‍ കുറഞ്ഞതോടെ ഇപ്പോള്‍ പല കിന്‍റര്‍ ഗാര്‍ഡനുകളും വയോജന കേന്ദ്രങ്ങളാക്കി മാറ്റി.
ജനസംഖ്യാ വര്‍ധന നിയന്ത്രിക്കാന്‍ എടുത്ത നടപടികൾ വിനയായി.
പല പ്രവിശ്യകളിലും രണ്ടാമത്തെയും മൂന്നാമത്തെയും കുട്ടികളുള്ളവര്‍ക്ക് സബ്സിഡി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കന്‍ ചൈനയിലെ ഗുവാന്‍ങ്ഡോങ് പ്രവിശ്യയില്‍ രണ്ടാമത്തെ കുട്ടിക്ക് 10,000 യുവാനും മൂന്നാമത്തെ കുട്ടിക്ക് 30,000 യുവാനുമാണ് സബ്സിഡി പ്രഖ്യാപിച്ചത്. ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ചൈന ജനസംഖ്യാ വര്‍ധന നിയന്ത്രിക്കാന്‍ എടുത്ത നടപടികളാണ് രാജ്യത്തിന് തിരിച്ചടിയായത്