ഡല്‍ഹി : വായു മലിനീകരണം രൂക്ഷമായി തുടരുന്ന ഡല്‍ഹിയില്‍, ദീപാവലി കണക്കിലെടുത്ത് ബോധവത്കരണ ക്യാംപയിനുമായി സംസ്ഥാന സർക്കാർ.’വിളക്കുകള്‍ തെളിക്കൂ, പടക്കം വേണ്ട’ എന്നു പേരിട്ട പ്രചാരണപരിപാടിക്ക് പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് 2024 ഒക്ടോബർ 29 ന് തുടക്കം കുറിച്ചു. ഡല്‍ഹിയില്‍ പടക്ക വില്‍പനയും പൊട്ടിക്കലും നിരോധിച്ചിട്ടുണ്ട്. ഇതിനിടെയാണ് 31 ന് ദീപാവലി. വായു നിലവാര സൂചിക ഇന്നലെയും വളരെ മോശം വിഭാഗത്തിലാണ് രേഖപ്പെടുത്തിയത്. ഈ സാഹചര്യത്തിലാണ് ബോധവത്കരണ സന്ദേശം ജനങ്ങളിലെത്തിക്കാനുള്ള ശ്രമം.
നിരീക്ഷണത്തിനായി പൊലീസിലെ 300 സംഘങ്ങൾ
ഇതുവരെ 19000 കിലോ പടക്കമാണ് ഡല്‍ഹി പൊലീസ് പിടിച്ചെടുത്തത്. പൊലീസിലെ 300 സംഘങ്ങളെ നിരീക്ഷണത്തിനായി നിയോഗിച്ചു. അതിർത്തി മേഖലകളില്‍ അടക്കം പരിശോധന നടത്തുന്നുണ്ട്