ആയുഷ്മാൻ ഭാരത് – പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന ഇൻഷ്വറൻസ് പദ്ധതി ഇന്ന് (29.10.2024)പ്രഖ്യാപിക്കും

ഡൽഹി : 70 വയസ് തികഞ്ഞവർക്ക് വർഷം 5 ലക്ഷം രൂപ ആരോഗ്യ പരിരക്ഷ നല്‍കുന്ന ആയുഷ്മാൻ ഭാരത് – പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന ഇൻഷ്വറൻസ് 2024 ഒക്ടോബർ 29 ന് പ്രഖ്യാപിക്കും.ആറ് കോടി മുതിർന്ന പൗരന്മാരുള്ള , 4.5 കോടി കുടുംബങ്ങള്‍ക്ക് പരിരക്ഷ ലഭിക്കും. പദ്ധതിക്ക് സെപ്‌തംബറില്‍ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. കേന്ദ്ര ബഡ്ജറ്റിലെ പ്രഖ്യാപനമാണ്. ധന്വന്തരി ജയന്തി, 9-ാം ആയുർവേദ ദിനം എന്നിവയോടനുബന്ധിച്ച്‌ 29 ന് ഉച്ചയ്‌ക്ക് 12.30-ന് ന്യൂഡല്‍ഹി അഖിലേന്ത്യാ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടില്‍ പ്രധാനമന്ത്രിയാണ് പ്രഖ്യാപനം നടത്തുക. ആരോഗ്യ മേഖലയില്‍ 12,850 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും മോദി നിർവ്വഹിക്കും

കുടുംബത്തിലെ മറ്റ് അംഗങ്ങളുമായി പങ്കിടേണ്ടതില്ല

.ആയുഷ്മാൻ യോജനയില്‍ നിലവിലുള്ള കുടുംബങ്ങളിലെ 70 വയസ് തികഞ്ഞവർക്ക് വർഷം 5 ലക്ഷം രൂപ വരെ അധിക പരിരക്ഷ. ആനുകൂല്യം കുടുംബത്തിലെ മറ്റ് അംഗങ്ങളുമായി പങ്കിടേണ്ടതില്ല. സി.ജി.എച്ച്‌.എസ്, വിമുക്ത ഭടൻമാർക്കുള്ള ഇ.സി.എച്ച്‌.എസ്, സി.എ.പി.എഫ് തുടങ്ങിയ മറ്റ് പദ്ധതികളില്‍ അംഗമായ 70കഴിഞ്ഞവർക്ക് അവയില്‍ തുടരുകയോ പുതിയതിലേക്ക് മാറുകയോ ചെയ്യാം .സ്വകാര്യ ആരോഗ്യ ഇൻഷ്വറൻസ് പോളിസി, ഇ. എസ്.ഐ അംഗങ്ങള്‍ക്കും പുതിയ പദ്ധതിക്ക് അർഹത. മുതിർന്ന പൗരന്മാർക്ക് പ്രത്യേകം ഇൻഷ്വറൻസ് കാർഡ്. എന്നിവ പദ്ധതിയുടെ പ്രത്യേകതകളാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →