വയനാട്ടിൽ മെഡിക്കല്‍കോളേജ് കൊണ്ടുവരുമെന്ന് കോൺ​ഗ്രസ് സ്ഥാനാര്‍ത്ഥി പ്രിയങ്ക

മീനങ്ങാടി: വയനാടിന്റെ ഏറ്റവും വലിയ ആവശ്യം മെഡിക്കല്‍കോളേജാണെന്നും അത് ഉടന്‍ കൊണ്ടുവരുമെന്നും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ജനങ്ങളുടെ എല്ലാ പ്രശ്‌നങ്ങളിലും ഇടപെടുമെന്നും വയനാടിന്റെ കാലാകാലങ്ങളായുള്ള ആവശ്യം നടപ്പാക്കുമെന്നും അവർ പറഞ്ഞു. വയനാട് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ പ്രിയങ്ക ആദ്യ പ്രചരണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.പാര്‍ലമെന്റില്‍ വയനാടിന്റെ ശബ്ദമായി മാറുമെന്നും പ്രിയങ്ക പറഞ്ഞു.

ഭരണഘടനയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു

ഭരണഘടനാമൂല്യങ്ങള്‍ക്കും ജനാധിപത്യത്തിനും വേണ്ടിയാണ് കോണ്‍ഗ്രസിന്റെ പോരാട്ടമെന്നും വയനാടിന്റെ ഏറ്റവും വലിയ ആവശ്യം മെഡിക്കല്‍ കോളേജാണെന്നും പറഞ്ഞു. മീനങ്ങാടി ഗ്രൗണ്ടില്‍ സജ്ജമാക്കിയ വേദിയില്‍ പ്രിയങ്ക സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ജനങ്ങളെ ആദ്യമായി അഭിസംബോധന ചെയ്തു. ന്യൂനപക്ഷങ്ങള്‍ക്കെതിരേ രാജ്യത്ത് ആക്രമണം നടക്കുന്നു. ഭരണഘടനയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു .കര്‍ഷകര്‍ക്ക് പൊള്ളയായ വാഗ്ദാനം നല്‍കുന്നു . രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായി. രാജ്യം ഈ സ്ഥിതിയിലേക്ക് നീങ്ങുകയാണെന്നും പറഞ്ഞു. .

ആവേശ്വോജ്വലമായ സ്വീകരണം

വയനാട്ടില്‍ പാര്‍ലമെന്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനെത്തിയ പ്രിയങ്കയ്ക്ക്് ആവേശ സ്വീകരണമാണ് പ്രവര്‍ത്തകര്‍ ഒരുക്കിയത്. ത്രിവര്‍ണ്ണ പതാകയും ബലൂണുകളുമൊക്കെ ഉയര്‍ത്തിയാണ് പ്രിയങ്കയെ പ്രവര്‍ത്തകര്‍ വരവേറ്റത്. വയനാടിന്റെ സ്‌നേഹത്തിന് പ്രിയങ്ക നന്ദി പറഞ്ഞു. പ്രിയങ്ക പത്രികയില്‍ കാണിച്ചിരുന്ന സ്വത്തുമായി ബന്ധപ്പെട്ട വിഷയത്തില്‍ ബിജെപി പ്രതിഷേധിച്ചിരുന്നു.

Share
അഭിപ്രായം എഴുതാം