ആലുവ: തെരുവുനായ ആക്രമണം രൂക്ഷമായിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് അനാസ്ഥ തുടരുകയാണെന്ന് തെരുവുനായ വിമുക്ത കേരള സംഘം ചെയർമാൻ ജോസ് മാവേലി ആരോപിച്ചു. ആലുവ ഒ.കെ.എസ്.കെ. കരാട്ടെ സ്കൂള്‍ വിദ്യാർത്ഥികളും രക്ഷിതാക്കളും പരിശീലകരും പങ്കെടുത്ത പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോസ് മാവേലി. മുഖ്യമന്ത്രി അടിയന്തരമായി സർവകക്ഷിയോഗം വിളിച്ച് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
