കണ്ണൂരിലേക്ക് കാറില്‍ കടത്തുകയായിരുന്ന 100 ഗ്രാം എംഡിഎംഎ യുമായി ലിവിങ്ങ് ടുഗതർ പങ്കാളികള്‍ അറസ്റ്റിൽ

ഇരിട്ടി: ബംഗളൂരുവില്‍നിന്ന് കൂട്ടുപുഴ വഴി കണ്ണൂരിലേക്ക് കാറില്‍ കടത്തുകയായിരുന്ന 100 ഗ്രാം എംഡിഎംഎ ജില്ല പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡും ഇരിട്ടി എസ്‌ഐ ഷറഫുദ്ദീന്റെ നേതൃത്വത്തില്‍ പൊലീസും ചേർന്ന് പിടികൂടി. സംഭവത്തില്‍ പശ്ചിമ ബംഗാള്‍ സ്വദേശിനി ഉള്‍പ്പെടെ രണ്ടുപേരെ അറസ്റ്റു ചെയ്തു.കോഴിക്കോട് സ്വദേശി മുഹമ്മദ് അമീർ (34), വെസ്റ്റ് ബംഗാള്‍ സ്വദേശിനി സല്‍മ ഖാത്തൂൻ (30) എന്നിവരാണ് പിടിയിലായത്. കൂട്ടുപുഴ ചെക്ക്പോസ്റ്റില്‍ അറസ്റ്റിലായ ലിവിങ്ങ് ടുഗതർ പങ്കാളികള്‍ വൻ മയക്കുമരുന്ന് റാക്കറ്റിലെ കണ്ണികളെന്ന് സംശയിക്കുന്നതായി പൊലിസ്. ഇവരെ വടകര ആൻഡി നർക്കോട്ടിക്ക് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലിസ് .

പ്രതികളുടെ മൊബെല്‍ ഫോണില്‍ നിന്നും മൊത്തകച്ചവടക്കാരുടെയും ചില്ലറ വില്‍പ്പനക്കാരുടെയും മൊബെല്‍ ഫോണ്‍ നമ്പറുകള്‍ ലഭിച്ചിട്ടുണ്ട്. ഇതു കേന്ദ്രീകരിച്ചു അന്വേഷണം നടത്തിവരികയാണെന്നും പൊലിസ് അറിയിച്ചു. മയക്കുമരുന്ന് കടത്താനുപയോഗിച്ച കാറും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. പൊലീസ് കണ്ണൂർ റൂറല്‍ ജില്ലയില്‍ നടത്തിവരുന്ന സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ജില്ലയിലെ പ്രധാന മയക്കുമരുന്ന് കടത്തു സംഘത്തില്‍പ്പെട്ട ഇരുവരും പിടിയിലാകുന്നത്. പ്രതികള്‍ പയ്യാമ്പലത്ത് ഫ്ലാറ്റില്‍ ദമ്പതികളെന്ന വ്യാജേന താമസിച്ചുവരുകയാണ്. കണ്ണൂർ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലും കോഴിക്കോട്ടും ഉള്‍പ്പെടെ ഇരുവരും മയക്കുമരുന്ന് വില്‍പന നടത്തിവരുകയായിരുന്നു.

മയക്കുമരുന്ന് സ്ക്വാഡായ ഡാൻസ്ഫിന് വിവരംലഭിച്ചിരുന്നു

ഇവരെക്കുറിച്ച്‌ നേരത്തെതന്നെ കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണറുടെ കീഴിലുള്ള മയക്കുമരുന്ന് സ്ക്വാഡായ ഡാൻസ്ഫിന് വിവരം ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ആറുമാസമായി ഇരുവരും നിരീക്ഷണത്തിലായിരുന്നെങ്കിലും മൊബൈല്‍ ഫോണ്‍ ഓഫാക്കിയായിരുന്നു ഇവരുടെ യാത്ര. ഇരുവർക്കുമായി പല റൂട്ടുകളിലും പൊലീസ് വലവിരിച്ചെങ്കിലും നീക്കം തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം ഇരുവരും ബംഗളൂരുവില്‍നിന്ന് എംഡിഎം.എയുമായി വരുന്ന വഴി മൊബൈല്‍ ഫോണ്‍ ഓണാക്കിയതോടെയാണ് പ്രത്യേക സംഘത്തിന്റെ വലയിലാകുന്നത്.

ഇതിനിടെയില്‍ ബെംഗളൂരു, മൈസുരു എന്നിവടങ്ങളില്‍ മയക്കുമരുന്ന് കൊണ്ടുവരുന്നതിനെതിരെ വരും ദിവസങ്ങളിലും റെയ്ഡ് ശക്തമാക്കുമെന്ന് കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ആർ. അജിത്ത് കുമാർ അറിയിച്ചു. ക്രിസ്തുമസ് -പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി അതിർത്തിയിലൂടെയുടെ ലഹരി കടത്ത് തടയുന്നതിനായി എക്സൈസും റെയ്ഡ് ശക്തമാക്കും

Share
അഭിപ്രായം എഴുതാം