.കൊച്ചി: പെരുമ്പാവൂരിനടുത്ത് മണ്ണൂരില്‍ വന്‍ സ്പിരിറ്റ് വേട്ട. തവിടിന്റെ ഇടയില്‍ കടത്താന്‍ ശ്രമിച്ച ആയിരത്തി എണ്ണൂറ് ലിറ്ററിലേറെ സ്പിരിറ്റാണ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് പിടിച്ചെടുത്തത്. 2024 ഒക്ടോബർ 26. ശനിയാഴ്ചയാണ് സംഭവം .സംഭവത്തില്‍ കോട്ടക്കല്‍ സ്വദേശി ബാബു, ചാലക്കുടി സ്വദേശി വിനോദ് എന്നിവരെ കസ്റ്റഡിയിലെടുത്തു.
രഹസ്യ വിവരത്തെ തുടര്‍ന്നാണ് എക്‌സൈസ് പരിശോധന നടത്തിയത്.
54 കന്നാസുകളിലായി ആയിട്ടാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നതെന്ന് സ്‌റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അറിയിച്ചു. രഹസ്യ വിവരത്തെ തുടര്‍ന്നാണ് എക്‌സൈസ് പരിശോധന നടത്തിയത്. കോട്ടയത്തേക്കുളള ലോഡ് ആണ് പിടികൂടിയത്.കര്‍ണാടക ഹുബ്ലിയില്‍ നിന്നാണ് സ്പിരിറ്റ് കൊണ്ട് വന്നതെന്നാണ് പിടിയിലായവര്‍ എക്‌സൈസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്