റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോടതി നടപടികള്‍ തത്‌സമയം സംപ്രേഷണം ചെയ്യാൻ തയാറെടുത്ത് സുപ്രീംകോടതി

October 19, 2024 - 6:37 am

ഡല്‍ഹി: കോടതിയിലെ പതിവുനടപടികള്‍ തത്‌സമയം സംപ്രേഷണം ചെയ്യാൻ സുപ്രീംകോടതി തയാറെടുക്കുന്നു. . ഭരണഘടനാ ബെഞ്ചിന്‍റെ നടപടികളും പൊതുപ്രാധാന്യമുള്ള കേസുകളും മാത്രമാണു നിലവില്‍ തത്‌സമയം സംപ്രേഷണം ചെയ്യുന്നത്.സുപ്രീംകോടതിയിലെ എല്ലാ കോടതിമുറികളിലെയും നടപടിക്രമങ്ങള്‍ സാധാരണക്കാർക്കു തത്‌സമയം കാണുന്നതിനാവശ്യമായ ആപ്ലിക്കേഷൻ പരീക്ഷണ ഘട്ടത്തിലാണ്. നിലവില്‍ സുപ്രീംകോടതിക്കു സ്വന്തമായി ഒരു യുട്യൂബ് ചാനലുണ്ട്. ഇതിനുപുറമെയാണ് പുതിയ ആപ്പ് പുറത്തിറക്കുന്നത്.

നിലവിൽ ഗുജറാത്ത് ഹൈക്കോടതി തത്‌സമയം സംപ്രേഷണം ചെയ്യുന്നുണ്ട്.

ജൂണിയർ ഡോക്‌ടറുടെ കൊലപാതകം, നീറ്റ് വിഷയം തുടങ്ങിയ കേസുകളിലെ വാദത്തില്‍ പൊതുപ്രാധാന്യം കണക്കിലെടുത്ത് കോടതി തത്‌സമയം സംപ്രേഷണം ചെയ്തിരുന്നു. 2018ലാണ് സുപ്രീംകോടതി തങ്ങളുടെ യുട്യൂബ് ചാനലിലൂടെ ആദ്യമായി തത്‌സമയ സംപ്രേഷണം ആരംഭിച്ചത്. നിലവില്‍ ഗുജറാത്ത് ഹൈക്കോടതി തങ്ങളുടെ നടപടിക്രമങ്ങള്‍ തത്‌സമയം സംപ്രേഷണം ചെയ്യുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *