കോഴിയിറച്ചി സംസ്‌കരണ യൂണിറ്റ് ആരംഭിക്കും : മന്ത്രി ജെ ചിഞ്ചുറാണി

തിരുവനന്തപുരം : കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായി 10 കോടി രൂപ ചെലവില്‍ കോഴിയിറച്ചി സംസ്‌കരണ യൂണിറ്റിന്റേയും മാലിന്യ സംസ്‌കരണത്തിനുള്ള ഡ്രൈ റെൻഡറിംഗ് യൂണിറ്റിന്റേയും നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. മീറ്റ് പ്രോഡക്‌ട്സ് ഓഫ് ഇന്ത്യയുടെ (എംപിഐ) മേല്‍നോട്ടത്തിലായിരിക്കും പദ്ധതി നടആരംഭിക്കുക. പദ്ധതിയ്ക്ക് ഭരണാനുമതി ലഭിച്ചതായും മന്ത്രി അറിയിച്ചു. .ഒക്ടോബർ 15ന് തിരുവനന്തപുരം .ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിലെ ഒളിമ്പ്യ ഹാളില്‍ മീറ്റ് പ്രോഡക്‌ട്സ് ഓഫ് ഇന്ത്യയുടെ മീറ്റ്സ് ആൻഡ് ബൈറ്റ്സ് ഫ്രാഞ്ചൈസി ഔട്ട്‌ലെറ്റുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

എംപിഐ ബ്രാൻഡിനുളള സ്വീകാര്യത ഉപഭോക്താക്കള്‍ക്കിടയില്‍ വർദ്ധിച്ചുവരുന്നു.

തുടക്കത്തില്‍ നഷ്ടത്തിലായിരുന്ന എംപിഐയെ സംസ്ഥാന സർക്കാർ ഏറ്റെടുത്തതിലൂടെ വികസനോൻമുഖ പദ്ധതികളിലൂടെയാണ് എംപിഐ മുന്നോട്ടു പോകുന്നത്. ഫ്രാഞ്ചൈസികള്‍ ആരംഭിക്കുന്നതിലൂടെ നിരവധി പേർക്ക് തൊഴിലുറപ്പാക്കാനും കഴിയും. ഭക്ഷ്യസുരക്ഷാ നിയമങ്ങള്‍ പാലിച്ച്‌ സംശുദ്ധവും സമ്പുഷ്ടവുമായ ഇറച്ചിയും ഇറച്ചി ഉല്‍പ്പന്നങ്ങളും അത്യാധുനിക സംവിധാനത്തില്‍ ശാസ്ത്രീയമായി സംസ്‌കരിച്ച്‌ ജനങ്ങള്‍ക്ക് വിതരണം നടത്തിവരുന്നുണ്ട്. എംപിഐ ബ്രാൻഡ് ഇറച്ചി ഉല്‍പ്പന്നങ്ങള്‍ക്കുള്ള സ്വീകാര്യത ഉപഭോക്താക്കള്‍ക്കിടയില്‍ വർദ്ധിച്ചുവരുന്നതായും മന്ത്രി പറഞ്ഞു.

ഇടയാർ പ്ലാൻിൽ ഉല്‍പ്പാദിപ്പിക്കുന്നത് ഏഴായിരത്തി എണ്ണൂറ് മെട്രിക് ടണ്‍ ഇറച്ചി.

പാല്‍, മുട്ട, ഇറച്ചി ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത നേടുകയാണ് സർക്കാർ ലക്ഷ്യം. ഇതിന്റെ ഭാഗമായി 32 കോടി രൂപ ചെലവില്‍ ഇടയാറില്‍ നിർമ്മിച്ച പ്ലാന്റിലൂടെ ഏഴായിരത്തി എണ്ണൂറ് മെട്രിക് ടണ്‍ ഇറച്ചിയാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ഏരൂരിലെ പ്ലാന്റില്‍ പ്രതിദിനം നാലു മെട്രിക് ടണ്‍ മൂല്യവർദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. ചടങ്ങില്‍ ഫ്രാഞ്ചൈസി സംരംഭകർക്കുള്ള രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകള്‍ മന്ത്രി വിതരണം ചെയ്തു.

നാലാം നൂറുദിന പരിപാടികളുടെ ഭാഗമായാണ് പ്രവർത്തനം

ഫ്രോസണ്‍ ഇറച്ചി ഉല്‍പ്പന്നങ്ങള്‍ക്കു പുറമേ ഉപഭോക്താക്കളുടെ ആഗ്രഹവും ഭക്ഷ്യാഭിരുചിയും കണക്കിലെടുത്ത് സുരക്ഷിതത്വമുറപ്പിച്ചുള്ള എംപിഐ ബ്രാൻഡ് ചില്‍ഡ്/ ഫ്രെഷ് ഇറച്ചി സംസ്‌കരിച്ചു വിതരണം നടത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് മീറ്റ്സ് ആൻഡ് ബൈറ്റ്സ് ഔട്ട്ലെറ്റുകള്‍ ആരംഭിക്കുന്നത്. ആദ്യഘട്ടം സംരംഭക പദ്ധതി എന്ന നിലയില്‍ തിരുവനന്തപുരം മുതല്‍ തൃശൂർ വരെ 250 ഫ്രാഞ്ചൈസി ഔട്ട്‌ലെറ്റുകളാണ് ഉദ്ദേശിക്കുന്നത്. തുടർന്ന് മറ്റു ജില്ലകളിലും പദ്ധതി നടപ്പിലാക്കും. ഇതിനകം രജിസ്റ്റർ ചെയ്ത് നിർമാണം പൂർത്തിയാക്കിയിട്ടുള്ളതും പ്രവർത്തന സജ്ജവുമായ 30 എംപിഐ മീറ്റ്സ് ആൻഡ് ബൈറ്റ്സ് ഫ്രാഞ്ചൈസി ഔട്ട്‌ലെറ്റുകള്‍ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള നാലാം നൂറുദിന പരിപാടികളുടെ ഭാഗമായാണ് പ്രവർത്തനം ആരംഭിക്കുന്നത്.

ആന്റണി രാജു എംഎല്‍എ അദ്ധ്യക്ഷനായിരുന്ന ചടങ്ങില്‍ എംപിഐ ചെയർമാൻ ഇ കെ ശിവൻ, എംഡി സലില്‍ കുട്ടി, ഡയറക്ടർ കെ എസ് മോഹൻ, തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലർ പാളയം രാജൻ തുടങ്ങിയവർ സംബന്ധിച്ചു

Share
അഭിപ്രായം എഴുതാം