തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ ഔദ്യോഗിക വസതിയായ കന്‍റോണ്‍മെന്‍റ് ഹൗസിന്‍റെ ഗേറ്റിനു മുന്നില്‍ ബിജെപി – യുവമോർച്ച പ്രവർത്തകർ ഫ്ളെക്സ് ബോർഡ് സ്ഥാപിച്ച സംഭവത്തില്‍ സുരക്ഷാവീഴ്ച . ഇതുസംബന്ധിച്ച് പ്രതിപക്ഷ നേതാവിന്‍റെ പ്രൈവറ്റ് സെക്രട്ടറി സംസ്ഥാന പോലീസ് മേധാവിക്കു പരാതി നല്‍കി. സമാന രീതിയിലുള്ള ഫ്ളെക്സ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് മുന്നിലും സ്ഥാപിക്കാൻ ശ്രമിച്ച ബിജെപി – യുവമോർച്ച പ്രവർത്തകരെ ദേവസ്വം ബോർഡ് ജംഗ്ഷനില്‍ പോലീസ് തടഞ്ഞു.
സുരക്ഷാ സംവിധാനത്തിലെ വീഴ്ചകള്‍ പരിഹരിക്കണം
എന്നാല്‍ പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയുടെ ഗേറ്റ് വരെ ബിജെപി- യുവമോർച്ച പ്രവർത്തകർക്കു പ്രവേശിക്കാൻ അവസരമൊരുക്കി കൊടുക്കുകയാണു പോലീസ് ചെയ്തത്. സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടി ഉണ്ടാകണമെന്നും സുരക്ഷാ സംവിധാനത്തിലെ വീഴ്ചകള്‍ പരിഹരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു