തിരുവനന്തപുരം : ഇഎസ്‌എ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് നിയുക്ത ആർച്ച്‌ബിഷപ് മാര്‍ തോമസ് തറയില്‍, കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്‍റ് രാജീവ് കൊച്ചുപറമ്പില്‍, ഡയറക്്ടര്‍ റവ.ഡോ.ഫിലിപ്പ് കവിയില്‍ എന്നിവരുടെ നേതൃത്വത്തില്‍ മന്ത്രി റോഷി അഗസ്റ്റിനുമായും എംഎല്‍എമാരുമായും ചര്‍ച്ച നടത്തി. ഒക്ടോബർ 9ന് തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചയില്‍, വിഷയത്തില്‍ ജനങ്ങള്‍ക്കുള്ള ആശങ്ക അകറ്റാനുള്ള സത്വര നടപടികള്‍ ഉണ്ടാകണമെന്ന് പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
കത്തോലിക്ക കോണ്‍ഗ്രസിന്‍റെ ഇടപെടലുകള്‍ ശ്ലാഘനീയം
എംഎല്‍എമാരുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ വിവരങ്ങള്‍ ധരിപ്പിക്കണം. കത്തോലിക്ക കോണ്‍ഗ്രസിന്‍റെ ജനനന്മയ്ക്കായുള്ള ഇത്തരം സമയോചിത ഇടപെടലുകള്‍ ശ്ലാഘനീയമാണെന്നും അതു തുടരണമെന്നും ജനപ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. എംഎല്‍എമാരായ പി.ജെ. ജോസഫ്, സണ്ണി ജോസഫ്, മോന്‍സ് ജോസഫ്, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ലിന്‍റോ ജോസഫ്, മാണി സി. കാപ്പന്‍, ജോബ് മൈക്കിള്‍, സജീവ് ജോസഫ്, സനീഷ് കുമാര്‍ ജോസഫ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ഡോ. ജോസ്‌കുട്ടി ഒഴുകയില്‍, താമരശേരി രൂപത പ്രസിഡന്‍റ് ഡോ. ചാക്കോ കാളംപറമ്പില്‍, ചങ്ങനാശേരി രൂപത പ്രസിഡന്‍റ് ബിജു സെബാസ്റ്റ്യന്‍, ഫാ. ജയിംസ് കൊക്കാവയലില്‍, ഫാ. മോര്‍ളി കൈതപ്പറമ്ബില്‍, വൈസ് പ്രസിഡന്‍റ് രാജേഷ് ജോണ്‍, സെക്രട്ടറി ജേക്കബ് നിക്കൊളാസ് എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു