പൈലറ്റിന് ഹൃദയാഘാതം : ഒപ്പമുണ്ടായിരുന്ന ഭാര്യ അതിസാഹസികമായി വിമാനം നിലത്തിറക്കി

കാലിഫോര്‍ണിയ : പൈലറ്റിന് ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് ഒപ്പമുണ്ടായിരുന്ന ഭാര്യ അതിസാഹസികമായി വിമാനം നിലത്തിറക്കി. ഭാര്യയും ഭർത്താവും ഒരുമിച്ചുള്ള വിമാനയാത്രയ്ക്കിടെയായിരുന്നു സംഭവം. ലാസ് വേഗസില്‍ നിന്ന് കാലിഫോര്‍ണിയയിലേക്ക് പറന്ന വിമാനത്തിലായിരുന്നു സിനിമാ കഥയെ വെല്ലുന്ന സംഭവം. 5,900 അടി ഉയരത്തില്‍ വിമാനം പറക്കുന്നതിനിടെയായിരുന്നു എലിയറ്റ് ആല്‍ഫറിന് ഹൃദയാഘാതമുണ്ടായത്.

മനസ്സാന്നിധ്യം കൈവിടാതെ നിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തിച്ചു

ഭര്‍ത്താവും 78-കാരനുമായ എലിയറ്റ് ആല്‍ഫറിന് ഹൃദയാഘാതം വന്നതിനെ തുടര്‍ന്ന് 69-കാരിയായ യിവാന്‍ കിനെന്‍ വെല്‍സ് ആണ് മുൻപരിചയമില്ലാതിരുന്നിട്ടും വിമാനം സുരക്ഷിതമായി നിലത്തിറക്കിയത്. തുടർന്ന് എന്തുചെയ്യണമെന്നറിയാതെ വിഷമിച്ച യിവാന് വിമാനത്തിന്‍റെ നിയന്ത്രണം സ്വയം ഏറ്റെടുക്കുക മാത്രമായിരുന്നു പോംവഴി. ആദ്യം എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ വിളിച്ച് തന്റെ അവസ്ഥ യിവാന്‍ പറഞ്ഞു. തുടര്‍ന്ന് വിമാനം നിയന്ത്രിക്കേണ്ടത് സംബന്ധിച്ച് നിർദേശങ്ങൾ നൽകി. മനസ്സാന്നിധ്യം കൈവിടാതെ നിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തിച്ചതിനാൽ അപകടം തരണംചെയ്യാനായി. കണ്‍ട്രോളില്‍നിന്ന് ലഭിച്ച നിർദേശം അനുസരിച്ച് ബേക്കേഴ്‌സ്ഫീല്‍ഡിലുള്ള മീഡോസ് ഫീല്‍ഡെന്ന എയര്‍പോര്‍ട്ടിലേക്ക് വിമാനം ഇറക്കുകയായിരുന്നു.

11,000 അടി ദൈർഘ്യമുളള റണ്‍വേയാണ് യിവാന്‍ ഉപയോഗിച്ചത്.

വിമാനം റണ്‍വേയില്‍ ഇറക്കിയ ശേഷം പൂര്‍ണമായും നിര്‍ത്താനായി എമര്‍ജന്‍സി ക്രൂ അവരുടെ വാഹനങ്ങളും പ്രയോജനപ്പെടുത്തി. പരിചയക്കുറവ് മൂലം 11,000 അടി ദൈർഘ്യമുളള റണ്‍വേയാണ് യിവാന്‍ ഉപയോഗിച്ചത്. വിമാനം ലാന്‍ഡ് ചെയ്തതിന് ശേഷം വൈദ്യസഹായത്തിന് മെഡിക്കല്‍ സംഘവും സ്ഥലത്തെത്തി..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →