തിരുവനന്തപുരം: സ്വന്തം വീടിനുള്ളില്‍ സംസാരം പോലുമില്ലാതെ അന്യരെപോലെ കഴിയുന്ന ദമ്പതിമാരുടെ എണ്ണം വർദ്ധിക്കുന്നതായി വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി.സതിദേവി.40ന് മുകളില്‍ പ്രായമുള്ളവരുടെ ഇടയിലാണ് ഈ പ്രവണത കൂടുതല്‍ കാണുന്നത്. കൗണ്‍സിലിംഗിലൂടെ ഇത്തരം പ്രശ്നം പരിഹരിക്കാനാണ് വനിതാ കമ്മീഷൻ ശ്രമിക്കുന്നതെന്നും കമ്മീഷന്ഡ അദ്ധ്യക്ഷ പറഞ്ഞു, ജവഹർ ബാലഭവനില്‍ രണ്ട് ദിവസമായി നടന്ന അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു പി.സതിദേവി.
ദമ്പതിമാരുടെ വിവാഹേതര ബന്ധങ്ങള്‍ പല കുടുംബങ്ങളെയും ശിഥിലമാക്കുന്നു
വിവാഹ വാഗ്ദാനം നല്‍കി ചൂഷണം ചെയ്തശേഷം സ്ത്രീയെ ഉപേക്ഷിക്കുന്നത് സംബന്ധിച്ച കേസുകളും കൂടുതലാണ്. ആവശ്യം കഴിഞ്ഞശേഷം സ്ത്രീയെ ഉപേക്ഷിക്കുക മാത്രമല്ല, അവർക്കെതിരെ അപവാദ പ്രചരണവും നടത്തുന്നു. ദമ്പതിമാരുടെ വിവാഹേതര ബന്ധങ്ങള്‍ പല കുടുംബങ്ങളെയും ശിഥിലമാക്കുന്നുവെന്നും സതീദേവി പറഞ്ഞു.
രണ്ടുദിവസംകൊണ്ട് 325 കേസുകള്‍ പരിഗണിച്ചു
.പി. സതീദേവിക്ക് പുറമെ വി.ആർ.മഹിളാമണി, പി.കുഞ്ഞായിഷ എന്നിവർ അദാലത്തിന് നേതൃത്വം നല്‍കി. കമ്മിഷൻ ഡയറക്ടർ ഷാജി സുഗുണൻ, സർക്കിള്‍ ഇൻസ്‌പെക്ടർ ജോസ് കുര്യൻ, സബ് ഇൻസ്‌പെക്ടർ മിനുമോള്‍, അഭിഭാഷകരായ രജിത റാണി, ഷൈനി റാണി, സൗമ്യ, കൗണ്‍സിലർ കവിത എന്നിവർ പരാതികള്‍ കേട്ടു. രണ്ടുദിവസംകൊണ്ട് 325 കേസുകള്‍ പരിഗണിച്ചു. ഇതില്‍ 68 കേസുകള്‍ക്ക് പരിഹാരം കണ്ടു