നമോ ഭാരത് ട്രെയിനുകൾ കേരളത്തിലേക്കെത്തുന്നു.

കൊച്ചി: വന്ദേ ഭാരത് എക്സ്പ്രസുകളുടെ മിനിപതിപ്പായ നമോ ഭാരത് ട്രെയിനുകള്‍ കേരളത്തിലേക്ക് . വന്ദേ മെട്രോ എന്ന പേരില്‍ രൂപകല്‍പ്പന ചെയ്ത ട്രെയിനുകളാണ് നിലവില്‍ നമോ ഭാരത് റാപ്പി‍ഡ് റെയില്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. കേരളത്തിന്‍റെ യാത്രയ്ക്ക് വേഗതയേകാൻ ഈ സാമ്പത്തിക വർഷം തന്നെ കേരളത്തിലേക്കും നമോ ഭാരത് ട്രെയിനുകൾ എത്തിയേക്കും.

10 നമോ ഭാരത് ട്രെയിനുകള്‍ സ്ഥാനത്തേക്കെത്തുമെന്ന് റിപ്പോർട്ട്.

തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളില്‍ നേരത്തെ വന്ദേ മെട്രോയ്ക്കായി 10 റൂട്ടുകള്‍ ശുപാർശ ചെയ്തിരുന്നു. ഇവ വൈകാതെ തന്നെ കേരളത്തിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏറ്റവും തിരക്കേറിയ റൂട്ടുകളില്‍ പാസഞ്ചർ / മെമു ട്രെയിനുകള്‍ക്ക് പകരമാകും നമോ ഭാരത് ട്രെയിനുകള്‍ ഓടുക.തിരുവനന്തപുരം ഡിവിഷന് കീഴില്‍, കൊല്ലം – തൃശൂർ, കൊല്ലം – തിരുനെല്‍വേലി, തിരുവനന്തപുരം – എറണാകുളം, ഗുരുവായൂർ – മധുര എന്നീ സർവീസുകള്‍ ഉറപ്പാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

തിരക്കും അനുസരിച്ചായിരിക്കും കോച്ചുകളുടെ എണ്ണം തീരുമാനിക്കുക

എറണാകുളത്തേക്കുള്ള സർവീസുകളില്‍ ഒന്ന് കോട്ടയം വഴിയും മറ്റൊന്ന് ആലപ്പുഴ വഴിയുമായിരിക്കുമെന്നാണ് റിപ്പോർട്ടുകള്‍.കുറഞ്ഞ ടിക്കറ്റ് നിരക്ക് 30 രൂപ;റൂട്ടുകളുടെ പ്രത്യേകതയും തിരക്കും അനുസരിച്ചായിരിക്കും എത്ര കോച്ചുകളുള്ള ട്രെയിനാണ് സർവീസ് നടത്തേണ്ടതെന്ന് തീരുമാനിക്കുക. ഡിജിറ്റല്‍ ഡിസ്പ്ലേ ബോർഡുകള്‍, നൂതന സുരക്ഷ സംവിധാനങ്ങള്‍ എന്നിവയോടെയാണ് ട്രെയിനെത്തുക

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →