വന്യജീവി ആക്രമണം കുറഞ്ഞിട്ടുണ്ടെന്ന് വനംവകുപ്പുമന്ത്രി .എ.കെ.ശശീന്ദ്രൻ

തിരുവനന്തപുരം: വന്യജീവിആക്രമണം ചെറുക്കാനുള്ള നടപടികള്‍ ഫലപ്രദമാകുന്നുണ്ടെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ. ജനവാസമേഖലയില്‍ വന്യജീവി ആക്രമണം കുറഞ്ഞിട്ടുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥരെ ശത്രുക്കളായി കാണുന്ന പൊതുജനങ്ങളുടെ സമീപനം മാറിത്തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വനോത്പന്ന- ഭക്ഷണ സാംസ്കാരിക മേള മാനവീയം വീഥിയില്‍

വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച്‌ മാനവീയം വീഥിയില്‍ ഒക്ടോബർ 4മുതൽ 8 വരെ നടത്തുന്ന വനോത്പന്ന- ഭക്ഷണ സാംസ്കാരിക മേള ഉദ്ഘാടനം ചെയ്ത്ക സംസാരിക്കുകയായിരുന്നു മന്ത്രി.. ട്രൈബല്‍ ഫുഡ് ഫെസ്റ്റിന്റെ ഉദ്ഘാടനം മന്ത്രി ഒ.ആർ. കേളുവും കള്‍ച്ചറല്‍ ഫെസ്റ്റിന്റെ ഉദ്ഘാടനം മന്ത്രി എം.ബി. രാജേഷും നിർവ്വഹിച്ചു.

ആന്റണി രാജു എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. വനംമേധാവി ഗംഗാസിംഗ്, അഡി. പ്രിൻസിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർമാരായ ഡോ.പി. പുകഴേന്തി, ഡോ.എല്‍. ചന്ദ്രശേഖർ, ചീഫ് വൈല്‍ഡ് ലൈഫ് വാർഡൻ പ്രമോദ് ജി.കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →