പാട്ടക്കൃഷി വിപുലീകരണത്തിന് വിവിധ പദ്ധതികളുമായി കൃഷിവകുപ്പ്.

പാലക്കാട്: സംസ്ഥാനത്ത് പാട്ടക്കൃഷി വിപുലീകരണത്തിന് കൃഷിക്കൂട്ടങ്ങളെ രംഗത്തിറക്കാൻ പ്രത്യേക സഹായവുമായി കൃഷിവകുപ്പ് . വ്യക്തിഗത കർഷകർക്കും പാടശേഖര സമിതികൾക്കും നൽകിവരുന്ന ആനുകൂല്യങ്ങൾ പാട്ടക്കൃഷി ചെയ്യുന്ന കൃഷിക്കൂട്ടങ്ങൾക്കും നൽകാൻ തീരുമാനമായി.
.തദ്ദേശസ്ഥാപനങ്ങൾവഴി ഒരു ഹെക്ടറിന് 2,500 രൂപവീതം ചെറുകിട പാട്ടക്കൃഷിക്കാർക്കും കർഷകത്തൊഴിലാളി സംഘങ്ങൾക്കും നൽകിവരുന്നുണ്ട്. കാർഷിക തൊഴിൽസേനകൾ, സമിതികൾ,..സംഘങ്ങൾ എന്നിവയ്‌ക്ക്‌ നൽകിവരുന്ന സഹായങ്ങൾ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾക്കും നൽകും. എന്നാൽ, ഫാർമർ പ്രൊഡ്യൂസർ കമ്പനികളെ ഇത്തരം ആനുകൂല്യങ്ങൾക്കായി തിരഞ്ഞെടുക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്.

കൃഷിക്കൂട്ടങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ

കാർഷിക സബ്‌സിഡി എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി കാർഷിക കർമേസനകൾ, അഗ്രോ സർവീസ് സെന്ററുകൾ എന്നിവയ്ക്ക് കാർഷികോപകരണങ്ങൾ വാങ്ങുന്നതിനും സേവനങ്ങൾക്കും നൽകിവരുന്ന പ്രത്യേക സബ്‌സിഡി, പ്രാദേശിക കാർഷികോത്പന്നങ്ങൾ സംഭരിച്ച് വിതരണം നടത്തുന്നതിനും വില്പന സ്റ്റാളുകൾ ഒരുക്കുന്നതിനും വ്യക്തിഗത കർഷകർക്കും പാടശേഖരസമിതികൾക്കും ലഭിക്കുന്ന ആനുകൂല്യങ്ങൾ,പൂക്കൃഷി മേഖലയിലെ ചെറുകിട കർഷകർ, കുടുംബശ്രീ സംഘങ്ങൾ എന്നിവയ്ക്ക് വിത്ത്-വളം എന്നിവയടക്കം ഉത്പാദനരംഗത്ത് നൽകിവരുന്ന സബ്‌സിഡി, കണികാ ജലസേചനം, കർഷക ഗ്രൂപ്പുകൾക്കും പാടശേഖര സമിതികൾക്കും കാർഷികോപകരണങ്ങൾ വാങ്ങാനായി നൽകുന്ന റിവോൾവിങ് ഫണ്ട്.നെല്ല്, പച്ചക്കറി, കിഴങ്ങുവർഗങ്ങൾ തുടങ്ങിയവ 10 സെന്റുമുതൽ 2.5 ഏക്കർവരെ കൃഷിചെയ്തുവരുന്ന കൃഷിക്കൂട്ടങ്ങളുണ്ട്. കൃഷിക്കൂട്ടങ്ങളെ സ്റ്റാർട്ടപ്പുകളായും അഗ്രോപാർക്കുകളായും മാറ്റാനുള്ള പദ്ധതികൾ ആവിഷ്കരിച്ചുവരുന്നതായും കൃഷിവകുപ്പ് അധികൃതർ പറഞ്ഞു.തദ്ദേശസ്ഥാപനങ്ങൾ വാർഷികപദ്ധതിയിൽ വ്യക്തിഗത കർഷകർ, പാടശേഖരസമിതികൾ എന്നിവർക്ക് നൽകിവരുന്ന പരിഗണന കൃഷിക്കൂട്ടങ്ങൾക്കും നൽകാനാണ് ധാരണയായിട്ടുളളത്..

Share
അഭിപ്രായം എഴുതാം