പിആര്‍ ഏജന്‍സിക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണം: കെ മുരളീധരൻ

തിരുവനന്തപുരം:മുഖ്യമന്ത്രി സൂര്യനും ചന്ദ്രനുമല്ല കറുത്ത മേഘമാണെന്നും അത്രത്തോളം ദേശദ്രോഹവും ഭീകരവുമായ കാര്യങ്ങളാണ് പുറത്തുവന്നതെന്നും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ആദ്യമായാണ് ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രി പിആര്‍ ഏജന്‍സിയെ ആശ്രയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പിആര്‍ ഏജന്‍സിക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഭൂരിപക്ഷ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുകയാണ് മുഖ്യമന്ത്രിയെന്ന് എം.എം ഹസൻ

പ്രതിസന്ധിയെ നേരിടാന്‍ ഭൂരിപക്ഷ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുകയാണ് മുഖ്യമന്ത്രിയെന്നായിരുന്നു യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്റെ പ്രതികരണം.ഹിന്ദു പത്രത്തില്‍ വന്നാല്‍ ബിജെപിയുടെയും ആര്‍എസ്‌എസിന്റെയും ശ്രദ്ധയില്‍ വരും എന്നുള്ളതുകൊണ്ടാണ് അഭിമുഖം ആ പത്രത്തിന് തന്നെ നല്‍കിയതെന്നും ഹസന്‍ ആരോപിച്ചു. മലപ്പുറത്തെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശം ബോധപൂര്‍വമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. അനുവാദം വാങ്ങാതെ പിആര്‍ ഏജന്‍സി അത്തരം പരാമര്‍ശങ്ങള്‍ എഴുതി കൊടുക്കില്ലെന്നും സുധാകരന്‍ പറഞ്ഞു.

Share
അഭിപ്രായം എഴുതാം