ആലപ്പുഴ : പൊലീസ് വാഹനങ്ങൾ അടക്കം നിരവധി വാഹനങ്ങൾക്ക് നേരെ ആക്രമണം. ആലപ്പുഴ കോടതി പരിസരത്ത് സെപ്തംബർ 30 ന് ഉച്ചയോടു കൂടിയായിരുന്നു സംഭവം. ആക്രമണത്തിൽ ആലപ്പുഴ ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിലെ രണ്ട് വാഹനങ്ങളുടെയും മറ്റ് നിരവധി . വാഹനങ്ങളുടെയും ചില്ല് തകർന്നു.
ആക്രമണ കാരണം വ്യക്തമല്ല.
എന്താണ് ആക്രമണ കാരണമെന്നോ ആരാണ് ഇതിന് പിന്നിലെന്നോ വ്യക്തമല്ല. സംഭവത്തിൽ ആലപ്പുഴ പൊലീസ് കേസെടുത്തു. കോടതി പരിസരത്ത് നിർത്തിയിട്ടിരുന്ന ഒരു അഭിഭാഷകന്റെ വാഹനത്തിന്റെ ചില്ലും അഞ്ജാതർ തകർത്തിട്ടുണ്ട്. സംഭവത്തിൽ ഒരാൾ കസ്റ്റഡിയിലായതായാണ് സൂചന