.ന്യാഡെൽഹി : സൈനികന്റെ മൃതശരീരം 56 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തി. വിമാനാപകടത്തില്‍ പെട്ട് കാണാതായ സൈനികൻ പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി തോമസ് ചെറിയാന്റെ മൃതശരീരമാണ് കണ്ടെത്തിയത്. .ലേ ലഡാക്ക് മഞ്ഞുമലയിലാണ് മൃതശരീരം കാണപ്പെട്ടത്.
1968 ഫെബ്രുവരി ഏഴിനായിരുന്നു വിമാനാപകടം
മൃതശരീരം കണ്ടെത്തിയ വിവരം സൈനിക ഉദ്യോഗസ്ഥര്‍ ഇലന്തൂരിലെ വീട്ടില്‍ അറിയിച്ചു. മരിക്കുമ്പോള്‍ 22 വയസായിരുന്നു തോമസ് ചെറിയാന്. 1968 ഫെബ്രുവരി ഏഴിനാണ് ലഡാക്കില്‍ 103 പേരുമായി പോയ സൈനിക വിമാനം തകര്‍ന്ന് വീണ് അപകടമുണ്ടായത്.