.ഡല്‍ഹി: രാജ്യത്തെ പാചകവാതക വാണിജ്യ സിലിണ്ടര്‍ ഒന്നിന് 48 രൂപ വില വര്‍ധിപ്പിച്ചു.. ഇതോടെ കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 1,749 രൂപയായി. മൂന്ന് മാസത്തിനിടെ മാത്രം വാണിജ്യ സിലിണ്ടറിന്‍റെ വിലയില്‍ 100 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 1,740 രൂപയും മുംബൈയില്‍ 1,692 രൂപയും കോല്‍ക്കത്തയില്‍ 1,850 രൂപയും ചെന്നൈയില്‍ 1,903 രൂപയുമായാണ് വില ഉയര്‍ന്നത്. ജൂലൈ ഒന്നിന് വാണിജ്യ സിലിണ്ടര്‍ ഒന്നിന് 30 രൂപ കുറച്ചിരുന്നു. പിന്നാലെ, ഓഗസ്റ്റില്‍ 8.50 രൂപ കൂട്ടി. ഇതിന് പിന്നാലെ സെപ്റ്റംബറിലും 39 രൂപ വര്‍ധിപ്പിച്ചു.
ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല
അതേസമയം, ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ ഇത്തവണയും മാറ്റമില്ല.കേരളത്തില്‍ നിലവില്‍ 14.2 കിലോഗ്രാം ഗാർഹിക സിലിണ്ടറിന് 812 രൂപയാണ് വില. 2024 മാര്‍ച്ച് മുതല്‍ ഗാര്‍ഹിക സിലിണ്ടറുകളുടെ വില മാറ്റമില്ലാതെ തുടരുകയാണ്.