2 കോടിയിലേറെ രൂപയുടെ കഞ്ചാവുമായി യുവാവ് പിടിയിൽ.

നെടുമ്പാശ്ശേരി : 2 കോടിയിലേറെ രൂപ വിലവരുന്ന 4238 ഗ്രാം കഞ്ചാവുമായി എത്തിയ യുവാവ് നെടുമ്പാശേരിയിൽ പിടിയിലായി. തിരുവനന്തപുരം സ്വദേശി വൈശാഖ് മോഹനനാണ് വിമാനത്താവളത്തിലെ കസ്റ്റംസിന്റെ പിടിയിലായത്. ബാങ്കോക്കിൽ നിന്നും ഒമ്പത് പ്ലാസ്റ്റിക് കവറുകളിലാ ക്കിയാണ് കഞ്ചാവ് എത്തിച്ചത്. ചോക്ലേറ്റും മറ്റ് ഭക്ഷ്യവസ്തുക്കളുമെന്ന് തോന്നുന്ന വിധത്തിൽ അതിവിദഗ്ധമായിട്ടാണ് യുവാവ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ‍ഡ് ചെയ്തു

പിടിച്ചെടുത്ത കഞ്ചാവിന് രാജ്യാന്തര മാർക്കറ്റിൽ വളരെയേറെ വിലയുണ്ടെന്ന് അധികൃതർ അറിയിച്ചു. 4238 ഗ്രാം കഞ്ചാവാണ് പരിശോധനയിൽ കണ്ടെത്തിയത്. അങ്കമാലി കോടതിയിൽ ഹാജരാക്കിയ പ്രതിയെ ആലുവ സബ്ജയിലിലേക്ക് റിമാൻ‍ഡ് ചെയ്തു. ആർക്കുവേണ്ടിയാണ് വിദേശത്തുനിന്നും ഇത്രയേറെ കഞ്ചാവ് ഇയാൾ എത്തിച്ചതെന്നും എവിടെയൊക്കെയാണ് ഇത് വിറ്റഴിക്കാനായി ഉദ്ദേശിച്ചിരുന്നതടക്കം വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു

Share
അഭിപ്രായം എഴുതാം