കെ.പി.കുഞ്ഞിക്കണ്ണൻ. : ഇന്ദിരാ പ്രിയദർശിനിയെ ഹൃദയത്തിൽ കൊണ്ടു നടന്ന നേതാവ്

പയ്യന്നൂർ : തൻ്റെ രാഷ്ട്രീയ ജീവിതത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാ പ്രിയദർശിനിയെ ഹൃദയത്തിൽ കൊണ്ടു നടന്ന നേതാവാണ് കെ.പി.കുഞ്ഞിക്കണ്ണൻ. .ഈ അടുത്ത ബന്ധം നിലനിർത്താൻ തൻ്റെ കാറമേലിലുള്ള വസതിക്കും ” പ്രിയദർശിനി ” എന്ന് പേരിട്ടാണ് കുഞ്ഞിക്കണ്ണൻ ഇന്ദിരാജിയോടുള്ള ആദരവ് പ്രകടമാക്കിയത്. തൻ്റെ രാഷ്ട്രീയ വളർച്ചയെ കണക്കാക്കാതെ പോലും പ്രതിസന്ധി ഘട്ടങ്ങളിൽ പലരും വഴി മാറി നടന്നപ്പോഴും കെ.പി, ഇന്ദിരാജിയോടൊപ്പം നിലകൊണ്ടു. ഇന്ദിരാജിയുമായുള്ള കുഞ്ഞിക്കണ്ണന്റെ പ്രിയം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്.

ഇന്ദിരാ ഗാന്ധിയും ലീഡർ കെ. കരുണാകരനും ആരാധനാപാത്രങ്ങൾ

ഇന്ദിരാ ഗാന്ധിയും ലീഡർ കെ. കരുണാകരനുമായിരുന്നു കെ.പി കുഞ്ഞിക്കണ്ണൻ്റെ രാഷ്ട്രീയ ജീവിതത്തെ മുൻപോട്ടു നയിച്ച രണ്ട് നക്ഷത്രങ്ങൾ. ജീവിതാവസാനം വരെ ഈ രണ്ടു നേതാക്കളെയും അവരുടെ ഓർമ്മകളെയും ഊർജ്ജമാക്കി കൊണ്ടാണ് അദ്ദേഹം മുൻപോട്ടു പോയത്

ഇന്ദിരാജിയൊടൊപ്പമുള്ള ഫോട്ടോ ഇന്നും തന്റെ ഓഫീസ് മുറിയിൽ

കെ.പി യുടെ വീട്ടിലെ ഓഫീസ് മുറിയിൽ ഇന്നും ഇന്ദിരാജിയൊടൊപ്പമുള്ള ഫോട്ടോയുണ്ട്. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരിക്കേ ഡൽഹിയിൽ എത്തിയപ്പോഴാണ് അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ കണ്ടുമുട്ടിയത്. അന്ന് തുടങ്ങിയ ആരാധന മരണം വരെ കെ.പി.കാത്തു സൂക്ഷിച്ചു. കെ.പിയുടെ രാഷ്ട്രീയ പ്രസംഗത്തിലെല്ലാം ഇന്ദിരാഗാന്ധി കടന്നു വരുമായിരുന്നു. കോൺഗ്രസ്സിലെ പുതു തലമുറയെ ഇന്ദിരാഗാന്ധി എന്താണെന്ന് പഠിപ്പിക്കുന്നതാണ് കെ.പി.യുടെ പ്രസംഗം.

മരണം കാറപകടത്തിൽ

കാർ അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ കണ്ണൂർ മിംസ് ആശുപത്രിയിലായിരുന്നു കുഞ്ഞിക്കണ്ണന്റെഅന്ത്യം. 2024 സെപ്‌റ്റംബർ നാലിന് ഉച്ചയ്ക്ക് നീലേശ്വരം കരുവാച്ചേരി പെട്രോൾ പമ്പിന് സമീപത്താണ് കാറപകടം ഉണ്ടായത്. ഉദുമ മുൻ എംഎൽഎയും കാസർകോട് മുൻ ഡിസിസി പ്രസിഡൻറുമായിരുന്നു കെപി കുഞ്ഞിക്കണ്ണൻ..അദ്ദേഹം സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. വാരിയെല്ലിന് പരിക്കേറ്റ് ആദ്യം കാഞ്ഞങ്ങാട് ഐഷാൽ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാൽ പിന്നീട് കണ്ണൂർ മിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു

Share
അഭിപ്രായം എഴുതാം