തിരുവനന്തപുരം∙ ജസ്റ്റിസ് നിധിൻ മധുകർ ജംദാർ കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്സീസായി ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി പി.രാജീവ്, സ്പീക്കർ എ.എൻ.ഷംസീർ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ എന്നിവർ സന്നിഹിതരായിരുന്നു..ജസ്റ്റിസ് നിധിൻ മധുകർ ജംദാർ മഹാരാഷ്ട്രാ സ്വദേശിയാണ് . നേരത്തെ മുംബൈ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു.
നിതിൻ എസ് ജാംദാറിനെ നിയമിക്കാനുള്ള നിർദ്ദേശം സുപ്രീം കോടതി കൊളീജിയം നേരത്തെ തന്നെ നൽകിയിരുന്നു. .
കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസായി നിതിൻ എസ് ജാംദാറിനെ നിയമിക്കാനുള്ള നിർദ്ദേശം നേരത്തെ തന്നെ സുപ്രീം കോടതി കൊളീജിയം കേന്ദ്രത്തിന് നൽകിയിരുന്നു. എന്നാൽ കേന്ദ്രം തീരുമാനം വൈകിപ്പിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസുമാരുടെ നിയമനത്തിൽ കേന്ദ്രം നേരത്തെ എതിർപ്പറിയിച്ചിരുന്നു. ഇതേ തുടർന്ന് മൂന്ന് ചീഫ് ജസ്റ്റിസുമാരുടെ നിയമനങ്ങളിൽ കൊളീജിയം മാറ്റം വരുത്തി. കേരളത്തിലേക്കുള്ള നിയമനത്തിൽ മാറ്റം വേണ്ടെന്നാണ് തീരുമാനം
മൂന്നു ജഡ്ജിമാരം സുപ്രീം കോടതി ജഡ്ജിമാരാക്കി ഉയർത്താനും ശിപാർശ
ജമ്മു കശ്മീർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എൻ.കെ സിംഗ്, മദ്രാസ് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരെ സുപ്രീം കോടതി ജഡ്ജിമാരാക്കി ഉയർത്താനും കൊളീജിയം ശിപാർശ ചെയ്തിട്ടുണ്ട്.