70 വയസിന്‌ മുകളിലുള്ളവര്‍ക്ക്‌ അഞ്ചു ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സ

ആയുഷ്‌മാന്‍ ഭാരത്‌ പദ്ധതിക്ക്‌ കീഴില്‍ 70 വയസിന്‌ മുകളില്‍ പ്രായമുള്ളവ?ര്‍ക്ക്‌ കേരളത്തിലും സൗജന്യ ചികിത്സ ലഭിക്കും. ഇതിന്‌ ആയുഷ്‌മാന്‍ ഭാരത്‌ ഹെല്‍ത്ത്‌ കാര്‍ഡ്‌ നിര്‍ബന്ധമാണ്‌. പദ്ധതിക്ക്‌ കീഴില്‍ എംപാനല്‍ ചെയ്‌തിട്ടുള്ള ആശുപത്രികളില്‍ നിന്നോ, ആയുഷ്‌മാന്‍ മിത്ര സൈറ്റിലൂടെ ഓണ്‍ലൈനൈയോ ഹെല്‍ത്ത്‌ കാ?ര്‍ഡ്‌ നേടാം.

സ്വകാര്യ ആശുപത്രികളിലും ചികിത്സ ലഭിക്കും

70 വയസിന്‌ മുകളിലുള്ളവര്‍ക്ക്‌ അഞ്ചു ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സ കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമല്ല സ്വകാര്യ ആശുപത്രികളിലും ലഭിക്കും. കേന്ദ്രവും സംസ്‌ഥാനവും ചേര്‍ന്നാണ്‌ ഇന്‍ഷുറന്‍സ്‌ പദ്ധതിക്കായുള്ള വിഹിതം നല്‍കുന്നത്‌..വരുമാന പരിധിയില്ലാതെ തന്നെ പദ്ധതിക്ക്‌ കീഴിലെ ചികിത്സാ ആനുകൂല്യങ്ങള്‍ ലഭിക്കും. അര്‍ഹരായ എല്ലാ ഗുണഭോക്താക്കള്‍ക്കും ആയുഷ്‌മാന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യും. കേരളത്തില്‍ മാത്രം 41.7 ലക്ഷം കുടുംബങ്ങള്‍ക്ക്‌ ആയുഷ്‌മാന്‍ കാര്‍ഡുകള്‍ നല്‍കിയിട്ടുണ്ട്‌.ആയുഷ്‌മാന്‍ ഭാരത്‌ പദ്ധതിക്ക്‌ കീഴില്‍ എംപാനല്‍ ചെയ്‌തിരിക്കുന്ന ആശുപത്രികളില്‍ മാത്രമായിരിക്കും സൗജന്യ ചികിത്സ ലഭിക്കുക. പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക്‌ പണം ഇല്ലാത്തതിനാല്‍ തുടര്‍ ചികിത്സ നിഷേധിക്കപ്പെടില്ല.

സൗജന്യ ചികിത്സ കേരളത്തിലെ ഏതൊക്കെ ആശുപത്രികളില്‍ ലഭിക്കും?

സംസ്‌ഥാനത്തെ എല്ലാ ജില്ലകളിലും ആയുഷ്‌മാന്‍ ഭാരത്‌ പദ്ധതിക്ക്‌ കീഴില്‍ എംപാനല്‍ ചെയ്‌തിരിക്കുന്ന ആശുപത്രികളുണ്ട്‌. സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രകികളിലും ചികിത്സ ലഭിക്കും. ഓരോ ജില്ലയിലും ആശുപത്രികള്‍ സ്‌റ്റേറ്റ്‌ ഹെല്‍ത്ത്‌ ഏജന്‍സിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ കണ്ടെത്താം.. ലിങ്ക്‌ : https://sha.kerala.gov.in/list-of-empanelled-hospitals/

ആയുഷ്‌മാന്‍ ഭാരത്‌ പദ്ധതിയുടെ ഭാഗമായ കേരളത്തിലെ ചില ആശുപത്രികള്‍

.സ്‌മാര്‍ട്ട്‌ ഹോസ്‌പിറ്റല്‍ ആന്‍ഡ്‌ റിസര്‍ച്ച്‌ സെന്റര്‍: കോക്കല്ലൂര്‍, ബാലുശ്ശേരി, ടിഎംഎച്ച്‌ ഹോസ്‌പിറ്റല്‍ പ്രൈവറ്റ്‌ ലിമിറ്റഡ്‌: കോട്ടക്കടവ്‌ ജംഗ്‌ഷന്‍, കടലുണ്ടി, നേത്ര ഫൗണ്ടേഷന്‍ കണ്ണാശുപത്രി: മുക്കം റോഡ്‌, ചുങ്കം താമരശ്ശേരി,ബേബി മെമ്മോറിയല്‍ ഹോസ്‌പിറ്റല്‍: അരയിടത്തുപാലം, ഗാന്ധി റോഡ്‌, കോഴിക്കോട്‌, സ്‌റ്റാര്‍കെയര്‍ ഹോസ്‌പിറ്റല്‍ കോഴിക്കോട്‌: എന്‍എച്ച്‌ ബൈപ്പാസ്‌, തൊണ്ടയാട്‌ ബൈപാസ്‌, അല്‍ സലാമ കണ്ണാശുപത്രി: അരയിടത്തുപാലം മിനി ബൈപാസ്‌ റോഡ്‌,കോംട്രസ്‌റ്റ്‌ കണ്ണാശുപത്രി: മിനി ബൈപ്പാസ്‌ റോഡ്‌, പുതിയറ, എംവിആര്‍ കാന്‍സര്‍ സെന്റര്‍: ചൂലൂര്‍ കളന്തോട്‌ റോഡ്‌, മലബാര്‍ മെഡിക്കല്‍ കോളേജ്‌ ആശുപത്രി: ഉള്ളിയേരി, ഗവ.മെഡിക്കല്‍ കോളേജ്‌ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ മെറ്റേണല്‍ ആന്‍ഡ്‌ ചൈല്‍ഡ്‌ ഹെല്‍ത്ത്‌: മെഡിക്കല്‍ കോളേജ്‌ റോഡ്‌, ദേവഗിരി, ഫാത്തിമ ഹോസ്‌പിറ്റല്‍: മാവൂര്‍ റോഡ്‌, ബാങ്ക്‌ റോഡ്‌, ട്രിനിറ്റി സൂപ്പര്‍ സ്‌പെഷ്യാലിറ്റി കണ്ണാശുപത്രി: മാവൂര്‍ റോഡ്‌, പൊറ്റമ്മല്‍ ജെ.എന്‍

മറ്റു ജില്ലകളിലെ ആശുത്രികള്‍ കണ്ടെത്താന്‍ സംസ്‌ഥാന ഹെല്‍ത്ത്‌ ഏജന്‍സിയുടെ വെബ്‌സൈറ്റില്‍ എംപാനല്‍ ചെയ്‌ത ആശുപത്രികളുടെ പട്ടിക പരിശോധിക്കാം. പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന എന്നും അറിയപ്പെടുന്ന ആയുഷ്‌മാന്‍ ഭാരത്‌ പദ്ധതിക്ക്‌ കീഴില്‍ 60:40 എന്ന അനുപാതത്തിലാണ്‌ കേന്ദ്ര സ?ര്‍ക്കാരും സംസ്‌ഥാന സര്‍ക്കാരും ചികിത്സാ വിഹിതം നല്‍കുന്നത്‌

Share
അഭിപ്രായം എഴുതാം