ഡല്‍ഹി: 60 പുതിയ മെഡിക്കല്‍ കോളേജുകള്‍ക്ക് ഈ വര്‍ഷം അംഗീകാരം നല്‍കിയെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതോടെ ഇന്ത്യയിലെ മെഡിക്കല്‍ കോളേജുകളുടെ എണ്ണം 202425ല്‍ 766 ആയി ഉയര്‍ന്നു.. മോദി സര്‍ക്കാരിന്റെ ആദ്യ 100 ദിവസങ്ങളിലെ പ്രവര്‍ത്തനങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദ .
കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ പിജി സീറ്റുകളുടെ എണ്ണത്തില്‍ 127 ശതമാനം വര്‍ദ്ധന
കഴിഞ്ഞ 10 വര്‍ഷത്തിനിടെ മെഡിക്കല്‍ കോളേജുകളുടെ എണ്ണത്തില്‍ 98% വര്‍ധനയുണ്ടായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.202324വര്‍ഷത്തില്‍ 706 മെഡിക്കല്‍ കോളേജുകള്‍ ആണ് രാജ്യത്ത് ഉണ്ടായിരുന്നത്. പിജി മെഡിക്കല്‍ സീറ്റുകള്‍ 202324ല്‍ 69,024 ആയിരുന്നത് 202425ല്‍ 73,111 ആയി വര്‍ദ്ധിച്ചു. 201314 മെഡിക്കല്‍ പിജി സീറ്റുകളുടെ എണ്ണം 31,185 ആയിരുന്നു. അതായത് കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ പിജി സീറ്റുകളുടെ എണ്ണത്തില്‍ 39,460 സീറ്റുകളുടെ (127 ശതമാനം വര്‍ദ്ധന) വര്‍ദ്ധനയാണുണ്ടായത്.
കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ മെഡികക്‌ല്‍ കോളേജുകളുടെ എണ്ണം 387 ല്‍ നിന്ന് 766 ആയി വര്‍ദ്ധിച്ചു
201314ല്‍ 387 ആയിരുന്നു മെഡിക്കല്‍ കോളേജുകളുടെ എണ്ണമെങ്കില്‍ 202425ല്‍ 766 ആയി. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ 423, സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ 343. എംബിബിഎസ് സീറ്റുകളുടെ എണ്ണം 202324 ല്‍ 1,08,940 ആയിരുന്നു. 202425 ല്‍ 1,15,812 ആയി. അതായത് 6.30 ശതമാനം വര്‍ദ്ധന.
ബിഹാറില്‍ പ്രശ്‌നം പരിഹരിച്ചെന്ന് മന്ത്രി
ബിഹാറില്‍ എയിംസ് സ്‌ഥാപിക്കാനുള്ള പ്രതിസന്ധി സര്‍ക്കാര്‍ ഭൂമി കൈമാറിയതോടെ പരിഹരിച്ചെന്നും ആരോഗ്യ മന്ത്രി നദ്ദ അറിയിച്ചു. 2024 ഓഗസ്‌റ്റ് 12ന് ബിഹാര്‍ സര്‍ക്കാര്‍ 150.13 ഏക്കര്‍ കൈമാറിയതോടെ എയിംസ് ദര്‍ഭംഗയുടെ കാര്യത്തിലുള്ള ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ഭൂമി പ്രശ്‌നം പരിഹരിച്ചെന്നാണ് മന്ത്രി പറഞ്ഞത്.