മനുഷ്യ സംരക്ഷണ മന്ത്രി കൂടി വേണ്ട അവസ്‌ഥയാണ്‌ സംസ്‌ഥാനത്തെന്ന്‌ പി.വി.അന്‍വര്‍ എംഎല്‍എ.

നിലമ്പൂര്‍: വന്യജീവി പ്രശ്‌നങ്ങള്‍ പരിഹരിക്കാത്തതിനാല്‍ 20 ശതമാനം വോട്ട്‌ എല്‍ഡിഎഫിന്‌ കുറഞ്ഞിട്ടുണ്ടെന്ന്‌ പി.വി.അന്‍വര്‍ എംഎല്‍എ. .നിലമ്പൂരില്‍ വനംവകുപ്പ്‌ സംഘടിപ്പിച്ച പരിപാടിയില്‍ വനംമന്ത്രി എ.കെ.ശശീന്ദ്രനെ വേദിയിലിരുത്തിക്കൊണ്ടായിരുന്നു അന്‍വറിന്റെ വിമര്‍ശനം. വനം വന്യജീവി സംരക്ഷണ മന്ത്രിക്കൊപ്പം മനുഷ്യ സംരക്ഷണ മന്ത്രി കൂടി വേണ്ട അസ്‌ഥയാണ്‌ സംസ്‌ഥാനത്ത്‌ ഇപ്പോഴുള്ളത്‌. എംഎല്‍എ. പറഞ്ഞു.

അന്യര്‍ക്ക്‌ പ്രവേശനമില്ലെന്ന്‌ എഴുതി വെയ്‌ക്കുന്ന വകുപ്പ്‌

വനംവകുപ്പ്‌ ജീവനക്കാരുടെ തോന്ന്യവാസത്തിന്‌ അതിരില്ല. ഉദ്യോഗസ്‌ഥരുടെ മനസ്‌ വന്യജീവികളേക്കാള്‍ ക്രൂരമാണെന്നും എംഎല്‍എ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരെയും ജനപ്രതിനിധികളെയും വനത്തിലേക്ക്‌ കയറ്റി വിടില്ല. .ജനവാസ മേഖലയില്‍ സ്‌ഥിരമായി വന്യ ജീവി ആക്രമണം ഉണ്ടാകുകയാണ്‌. നഗരങ്ങളില്‍ വരെ വന്യജീവികള്‍ എത്തുന്നുണ്ട്‌. സോഷ്യല്‍ ഓഡിറ്റിന്‌ വിധേയമാകത്ത വകുപ്പാണ്‌ വനം വകുപ്പ്‌. വനത്തില്‍ ആര്‍ക്കും പ്രവേശനമില്ല. വനത്തില്‍ എന്തും നടക്കുമെന്നതാണ്‌ സ്‌ഥിതി. അന്യര്‍ക്ക്‌ പ്രവേശനമില്ലെന്ന്‌ എഴുതി വെയ്‌ക്കുന്ന വകുപ്പാണ്‌ വനം വകുപ്പ്‌. വനത്തിനകത്ത്‌ വന്യജീവികള്‍ക്ക്‌ ഭക്ഷണം കിട്ടുന്നില്ല.

അനാവശ്യമായി വനത്തിനകത്ത്‌ കെട്ടിടങ്ങള്‍ പണിയുകന്നത്‌ ശരിയല്ല

കെ സുധാകരന്‍ വനം മന്ത്രിയായിട്ട്‌ ഒന്നും ശരിയായില്ല. പിന്നല്ലെ പാവം ശശീന്ദ്രന്‍ വിചാരിച്ചിട്ടെന്നും അന്‍വര്‍ പറഞ്ഞു. വനത്തിനുളളില്‍ അനാവശ്യമായി വനംവകുപ്പ്‌ കെട്ടിടങ്ങള്‍ പണിയുകയാണ്‌. ഇത്‌ ശരിയല്ല. നിയമസഭ പ്രസംഗത്തില്‍ പറയാന്‍ ഉള്ളതാണ്‌ പറഞ്ഞത്‌. ഈ നിയമസഭ സമ്മേളനത്തില്‍ പറയാന്‍ കഴിയുമോ എന്ന്‌ ഉറപ്പില്ലാത്തതിനാല്‍ നേരത്തെ പറയുകയാണെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു

Share
അഭിപ്രായം എഴുതാം