അര്‍ജുന്റെ വാഹനത്തിന്റെ ക്രാഷ്‌ ഗാര്‍ഡ്‌ കണ്ടെത്തി.

അങ്കോല: കര്‍ണാടകയിലെ ഷിരൂരില്‍ കാണാതായ കോഴിക്കോട്‌ സ്വദേശി അര്‍ജുന്റെ വാഹനത്തിന്റെ ക്രാഷ്‌ ഗാര്‍ഡ്‌ ഗംഗാവലി പുഴയില്‍നിന്ന്‌ കണ്ടെത്തി. ലോറിയുടമ മനാഫ്‌ ഇതു അര്‍ജുന്റെ ലോറിയുടേതാണെന്ന്‌ സ്‌ഥിരീകരിച്ചു. സെപ്തംബര്‍ 23ന് ആണ് വാഹനഭാഗം കണ്ടെത്തിയത്.

അര്‍ജുനു വേണ്ടിയുള്ള തിരച്ചിലിനിടെയാണ്‌ ലോറിയുടെ ക്രാഷ്‌ ഗാര്‍ഡ്‌ കണ്ടെത്തിയത്‌.

പുഴയില്‍നിന്നു മറ്റൊരു ലോഹഭാഗം കൂടി കണ്ടെത്തിയിട്ടുണ്ട്‌. മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട്‌ കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനു വേണ്ടിയുള്ള തിരച്ചിലിനിടെയാണ്‌ ലോറിയുടെ ക്രാഷ്‌ ഗാര്‍ഡ്‌ കണ്ടെത്തിയത്‌.

2024 ജൂലൈ 16ന്‌ രാവിലെ 8.30ന്‌ ആയിരുന്നു അപകടം.. .

കന്യാകുമാരി-പനവേല്‍ ദേശീയപാത 66ല്‍ മംഗളൂരു-ഗോവ റൂട്ടില്‍ അങ്കോലയ്‌ക്കു സമീപം ഷിരൂരിലാണ്‌ അര്‍ജുന്‍ ഓടിച്ച ലോറി വന്‍ മണ്ണിടിച്ചിലില്‍ പെട്ടത്‌. 2024 ജൂലൈ 16ന്‌ രാവിലെ 8.30ന്‌ ആയിരുന്നു അപകടം.. .

Share
അഭിപ്രായം എഴുതാം