വയനാട്‌ മെഡിക്കല്‍ കോളജില്‍ ഒ.പി. മുടങ്ങുന്നത്‌ പതിവായി.

മാനന്തവാടി: വയനാട്‌ മെഡിക്കല്‍ കോളജില്‍ ജനറല്‍ മെഡിസിന്‍ ഒ.പി മുടങ്ങി. സെപ്‌തംബര്‍ 21 ശനിയാഴ്‌ചയാണ്‌ ഒപി മുടങ്ങിയത്‌.. ഡോക്ടര്‍മാരില്ലാത്തതിനാലാണ്‌ ഒപി മുടങ്ങിയത്‌. ആശുപത്രി ജീവനക്കാരുടെ വാട്‌സ്‌ ആപ്‌ ഗ്രൂപ്പില്‍ ശനിയാഴ്‌ച പ്രവര്‍ത്തിക്കുന്ന ഒ.പികളില്‍ ജനറല്‍ മെഡിസിന്‍ ഒ.പിയുമുണ്ടായിരുന്നു. ജീവനക്കാര്‍ ഈ അറിയിപ്പ്‌ നിരവധി വാട്‌സ്‌ ആപ്‌ ഗ്രൂപ്പുകളിലേക്ക്‌ ഷെയര്‍ ചെയ്യുകയും ചെയ്‌തിരുന്നു, ഒ.പി ടിക്കറ്റ്‌ കൗണ്ടറില്‍ നിന്നും ജനറല്‍ മെഡിസിന്‍ ഒ.പിയിലേക്ക്‌ നാല്‌ ടോക്കണുകള്‍ നല്‍കുകയും ചെയ്‌തിരുന്നു .

വ്യാപക പ്രതിഷേധം

എന്നാല്‍, പിന്നീട്‌ ജനറല്‍ മെഡിസിന്‍ ഒ.പി പ്രവര്‍ത്തിക്കില്ലെന്ന നിര്‍ദേശം ലഭിച്ചതോടെ ദൂര സ്‌ഥലങ്ങളില്‍ നിന്നും മറ്റും ചികിത്സ തേടി എത്തിയ ആളുകള്‍ നിരാശയോടെ മടങ്ങുകയായിരുന്നു. ജനറല്‍ ഒ.പിയില്‍ ചികിത്സ തേടി എത്തിയവരുടെ നീണ്ട നിരയാണ്‌ ഉണ്ടായിരുന്നത്‌. അധികൃതരുടെ അനാസ്‌ഥക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്‌ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍

ഒ.പി മുടങ്ങുന്നത്‌ നിരവധി പേരെയാണ്‌ വലച്ചത്‌.

പല ഒ.പികളും മുടങ്ങുന്നത്‌ പതിവായിട്ടുണ്ട്‌. ചികിത്സ ലഭിക്കാതെ നിരവധി രോഗികളാണ്‌ മടങ്ങിയത്‌. ഏറ്റവും കൂടുതല്‍ ആളുകള്‍ ആശ്രയിക്കുന്ന ജനറല്‍ മെഡിസിന്‍ ഒ.പി കൃത്യമായി പ്രവര്‍ത്തിക്കാത്തത്‌ അയല്‍ സംസ്‌ഥാനങ്ങളില്‍ നിന്നും അയല്‍ ജില്ലകളില്‍ നിന്നും ചികിത്സ തേടി എത്തുന്ന നിരവധി പേരെയാണ്‌ വലച്ചത്‌. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ജനറല്‍ മെഡിസിന്‍ ഒ.പി മുടങ്ങുന്നത്‌ വ്യാപക പ്രതിഷേധങ്ങള്‍ക്കിടയാക്കുന്നുണ്ട്‌.. .

Share
അഭിപ്രായം എഴുതാം