കോഴിക്കോട്: കോഴിക്കോട് റെയില്‍വെ സ്‌റ്റേഷന് സമീപം 481 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേര്‍ പിടിയിലായി. നരിക്കുനി കണ്ടോത്ത്‌പാറ സ്വദേശി മനയില്‍ തൊടുകയില്‍ മുഹമദ് ഷഹ്വാന്‍, പുല്ലാളൂര്‍ പുനത്തില്‍ ഹൗസില്‍ മിജാസ് പി. എന്നിവരാണ് പിടിയിലായത്. വില്‍പനയ്‌ക്ക് എത്തിച്ച ലഹരിവസ്‌തുവാണ് പിടിച്ചെടുത്തത്. കോഴിക്കോട് സിറ്റി നാര്‍ക്കോട്ടിക്ക് സെല്‍ അസി: കമ്മിഷണര്‍ സുരേഷ് വിയുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് ടീമും, ടൗണ്‍ അസി. കമ്മിഷണര്‍ ടി.കെ. അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള ടൗണ്‍ പോലീസും ചേര്‍ന്ന് സെപ്‌തംബര്‍ 21 നാണ് പ്രതികളെ പിടികൂടിയത്.
ഡല്‍ഹിയില്‍നിന്നും ട്രെയിന്‍ മാര്‍ഗ്ഗം എത്തിച്ച് വില്‍പ്പന
ഡല്‍ഹിയില്‍നിന്നും ട്രെയിന്‍ മാര്‍ഗ്ഗമാണ് ഇവര്‍ കോഴിക്കോട്ടേക്ക് മയക്കുമരുന്ന് കൊണ്ടുവന്നത്. കോഴിക്കോട് ബാലുശ്ശേരി ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് വില്‍പനക്കായി കൊണ്ട് വന്ന ലഹരിവസ്‌തുവാണ് പരിശോധയില്‍ കണ്ടെടുത്തത്. പിടികൂടിയ മയക്കുമരുന്നിന് വിപണിയില്‍ പതിനഞ്ച് ലക്ഷം രൂപ വില വരും.
ബസ്സിലെ ജോലി നിര്‍ത്തി മയക്കുമരുന്ന് കച്ചവടത്തിന്
.പിടിയിലായവര്‍ മുമ്പ് ബസ് ഡ്രൈവറും കണ്ടക്ടറുമായി ജോലി ചെയ്‌തിരുന്നവരാണ്. ബസ്സിലെ ജോലി നിര്‍ത്തി ഇവര്‍ മയക്കുമരുന്ന് കച്ചവടത്തിലേക്ക് ഇറങ്ങുകയായിരുന്നു.പിടികൂടിയ ഷഹ്വാന്റെ പേരില്‍ ബാലുശ്ശേരി സ്‌റ്റേഷനില്‍ മുമ്പും കഞ്ചാവ് കേസുണ്ട-്.