കേരള ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസായി ജസ്‌റ്റിസ്‌ നിതിന്‍ ജാംദാര്‍

ന്യൂഡല്‍ഹി : ജസ്‌റ്റിസ്‌ നിതിന്‍ മധുകര്‍ ജാംദാറിനെ കേരള ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസ്‌ ആയി നിയമിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. ബോംബെ ഹൈക്കോടതിയില്‍ ചീഫ്‌ ജസ്‌റ്റീസ്‌ ആയി പ്രവര്‍ത്തിച്ചുവരവെയാണ്‌ നിയമനം. ബോംബെ ഹൈക്കോടതിയിലെ ജസ്‌റ്റിസ്‌ കെ.ആര്‍. ശ്രീറാം മദ്രാസ്‌ ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസ്‌ ആകും.

. ആറ്‌ ഹൈക്കോടതികള്‍ക്ക്‌ കൂടി പുതിയ ചീഫ്‌ ജസ്‌റ്റിസുമാര്‍

കേരള, മദ്രാസ്‌ ഹൈക്കോടതികള്‍ക്ക്‌ പുറമെ ആറ്‌ ഹൈക്കോടതികള്‍ക്ക്‌ കൂടി പുതിയ ചീഫ്‌ ജസ്‌റ്റിസുമാരെ നിയമിച്ചിട്ടുണ്ട്‌. ഹൈക്കോടതികളുടെ ചീഫ്‌ ജസ്‌റ്റിസ്‌ നിയമനം വൈകുന്നതിനെതിരെയുള്ള ഹര്‍ജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ്‌ കേന്ദ്രത്തിന്റെ നിയമന വിജ്ഞാപനം പുറത്തുവന്നിരിക്കുന്നത്‌

Share
അഭിപ്രായം എഴുതാം