തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കലില്‍ എഡിജിപി അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഡിജിപി ഷെയ്‌ഖ് ദര്‍വേഷ് സാഹിബിന് സമര്‍പ്പിച്ചു. ഒരാഴ്‌ചയ്‌ക്കകം നല്‍കേണ്ട റിപ്പോര്‍ട്ടാണ് അഞ്ച് മാസDGP,ത്തിനു ശേഷം സെപ്‌തംബര്‍ 22 ന് കൈമാറിയത്. സീല്‍ഡ് കവറില്‍ 600 പേജുള്ള റിപ്പോര്‍ട്ട് മെസഞ്ചര്‍ വഴിയാണ് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ട് ഡിജിപി മുഖ്യമന്ത്രിക്ക് കൈമാറും. . ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് ഇപ്പോള്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്..
മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ചിരുന്നത് 4 പരാതികള്‍
എഡിജിപി എം.ആര്‍.അജിത് കുമാര്‍ തൃശൂരിലുള്ളപ്പോഴായിരുന്നു പൂരം അലങ്കോലപ്പെടുന്നത്. പൂരം കലക്കലുമായി ബന്ധപ്പെട്ട് 4 പരാതികള്‍ മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ചിരുന്നു. ഇതു പിന്നീട് ഡിജിപിക്ക് കൈമാറി. പരാതിയിന്മേല്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എഡിജിപി എം.ആര്‍.അജിത് കുമാറിന് ഡിജിപി നിര്‍ദേശം നല്‍കുകയായിരുന്നു. ഈ റിപ്പോര്‍ട്ടാണ് ഇന്ന് ഡിജിപിക്ക് കൈമാറിയത്.
പൂരം അലങ്കോലപ്പെടുത്തിയതിന്റെ പൂര്‍ണ ഉത്തരവാദിത്തം കമ്മിഷണറില്‍ മാത്രം ഒതുക്കിയോ?
തൃശൂര്‍ പൂരം അലങ്കോലപ്പെടാനുള്ള കാരണം ചൂണ്ടിക്കാട്ടി തൃശൂര്‍ കമ്മിഷണറായിരുന്ന അങ്കിത് അശോകിനെ സ്‌ഥലം മാറ്റിയിരുന്നു. പൂരം അലങ്കോലപ്പെടുത്തിയതിന്റെ പൂര്‍ണ ഉത്തരവാദിത്തം കമ്മിഷണറില്‍ മാത്രം ഒതുക്കിയോ എന്ന കാര്യം റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമേ അറിയൂ. അതിനിടെ പൂരം കലക്കലുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നില്ലെന്ന വിവരാവകാശ മറുപടിയില്‍ പൊലീസ് ഉദ്യോഗസ്‌ഥനെ സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. പൊലീസ് ആസ്‌ഥാനത്തെ സ്‌റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസറും എന്‍ആര്‍ഐ സെല്‍ ഡിവൈഎസ്‌പിയുമായ എം.എസ്.സന്തോഷിനെതിരെ ആയിരുന്നു ന