അയൽവാസിയെ ആക്രമിച്ച കേസിൽ സഹോദരങ്ങളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു

പാലാ : അയൽവാസിയെ ആക്രമിച്ച കേസിൽ സഹോദരങ്ങളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മീനച്ചിൽ വെള്ളിയാപ്പള്ളി ഭാഗത്ത് ഉറുമ്പിൽ വീട്ടിൽ വൈശാഖ് അശോക്(37), അഖിൽ അശോക്(34) എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞദിവസം അയൽവാസിയായ യുവാവിനെ ആക്രമിക്കുകയായിരുന്നു.

കുടിവെള്ള പദ്ധതിയുടെ ടാങ്ക് ക്ലീൻ ചെയ്യുന്ന സ്ഥലത്ത് നിന്നും സഹോദരങ്ങളുടെ മോട്ടോർസൈക്കിൾ മാറ്റിവയ്ക്കാൻ യുവാവ് ആവശ്യപ്പെട്ടതിലുള്ള വിരോധം മൂലമാണ് ഇവര്‍ യുവാവിനെ ആക്രമിച്ചത്. പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പാലാ സ്റ്റേഷൻ എസ്.എച്ച്. ഓ ജോബിൻ ആന്റണിയുടെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.

Share
അഭിപ്രായം എഴുതാം